ഇത്തിഹാദ് റെയിൽ സ്റ്റേഷൻ റോഡ് നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം

ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സാധ്യമെങ്കിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ

ഇത്തിഹാദ് റെയിൽ സ്റ്റേഷൻ റോഡ് നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം
dot image

ഇത്തിഹാദ് റെയിൽ സ്റ്റേഷൻ റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഇന്നു മുതൽ ഓഗസ്റ്റ് 23 വരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. യൂണിവേഴ്സിറ്റി സിറ്റി മുതൽ അർദ് അൽ മാഹിദ് വരെയുള്ള പ്രദേശങ്ങളിലാണ് ഈ ദിവസങ്ങളിൽ നിയന്ത്രണമുണ്ടാവുക.

വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഈ റൂട്ടുകളിൽ വലിയ രീതിയിൽ ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സാധ്യമെങ്കിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഗതാഗതം സുഗമമാക്കാൻ യാത്രക്കാരുടെ പൂർണ്ണ സഹകരണം ആവശ്യമാണ്.

റോഡ് പണി നടക്കുന്നതിനാൽ സുരക്ഷ മുൻനിർത്തി നിർമാണ സ്ഥലങ്ങളിൽ പ്രത്യേക ട്രാഫിക് അടയാളങ്ങളും നിർദേശങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാർ വേഗത പരിധി പാലിക്കണമെന്നും ഈ ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

താൽക്കാലികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ റോഡുകളുടെ ശേഷി വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് ഭാവിയിൽ ഗതാഗത സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടുത്താനും ഈ റൂട്ടിലെ ഗതാഗതക്കുരുക്ക് പൂർണ്ണമായി പരിഹരിക്കാനും സഹായിക്കും.

Content Highlights: Sharjah has announced traffic restrictions on key routes due to road construction works related to the Etihad Rail station project, urging commuters to plan alternate travel routes.

dot image
To advertise here,contact us
dot image