പൃഥ്വിരാജും ഞാനും ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത് സിനിമ, പക്ഷെ ആ സമയത്ത് ആളുകള്‍ക്ക് അത്ര കണക്ടായില്ല: ആര്യ

അടുത്തിടെ ഈ സിനിമ ചെറിയ മാറ്റം വരുത്തി റീറിലീസ് ചെയ്താലോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു.

പൃഥ്വിരാജും ഞാനും ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത് സിനിമ, പക്ഷെ ആ സമയത്ത് ആളുകള്‍ക്ക് അത്ര കണക്ടായില്ല: ആര്യ
dot image

അനന്തന്‍കാട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി എത്തിയിരിക്കുകയാണ് നടന്‍ ആര്യ. നേരത്തെയും മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആര്യ നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാകും അനന്തന്‍കാട്. ആര്യയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് ലിജേ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, പേളി മാണി, ആസിഫ് അലി, ചെമ്പന്‍ വിനോദ്, ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി എന്ന് തുടങ്ങി അന്നത്തെ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പാണ് അന്ന് ഡബിള്‍ ബാരലില്‍ ആര്യ എത്തിയത്. ചിത്രത്തിലെ മജ്‌നു എന്ന കഥാപാത്രമായുള്ള ആര്യയുടെ പെര്‍ഫോമന്‍സ് വലിയ ശ്രദ്ധ നേടിയിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം ആളുകള്‍ക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പില്‍ക്കാലത്ത് സിനിമയ്ക്ക് വലിയ രീതിയില്‍ ആരാധകര്‍ ഉണ്ടാവുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ കൂടി പങ്കാളിയായിരുന്ന ആര്യ ഇപ്പോള്‍ ഡബിള്‍ ബാരലിനെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേബം മനസ് തുറന്നത്.

'അത് വളരെ യൂണീക്കായ, എക്‌സിപിരിമെന്റലായ ചിത്രമായിരുന്നു. ആ സിനിമ എടുക്കുമ്പോള്‍ തന്നെ അത് കുറച്ച് കാലം മുന്‍പേ എത്തുന്ന ചിത്രമാണ് എന്ന തോന്നലുണ്ടായിരുന്നു. പൃഥ്വിയും ഞാനുമൊക്കെ ഏറെ ഇഷ്ടത്തോടെ ചെയ്ത ചിത്രമായിരുന്നു. എല്ലാവര്‍ക്കും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹവും ഉണ്ടായിരുന്നു.

അത് വളരെ സ്‌റ്റൈലിഷായി, പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒരു കുറവും വരുത്താതെ എടുത്ത ചിത്രം കൂടിയായിരുന്നു. ലിജോയ്ക്ക് അങ്ങനെ വേണമായിരുന്നു. പക്ഷെ റിലീസ് ചെയ്തപ്പോള്‍ അത് കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രമായി പോയി. അതുകൊണ്ട് ആ സമയത്തെ പ്രേക്ഷകര്‍ക്ക് അത്ര കണക്ടായില്ലെന്ന് പറയാം. പക്ഷെ ഞങ്ങള്‍ എല്ലാവരും ഏറെ എന്‍ജോയ് ചെയ്താണ് ആ സിനിമ എടുത്തത്. അടുത്തിടെ ഈ സിനിമ ചെറിയ മാറ്റം വരുത്തി റീറിലീസ് ചെയ്താലോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ പിന്നീട് എന്തോ നടന്നില്ല,' ആര്യ പറഞ്ഞു.

Content Highlights: Actor Arya has revealed that working on Double Barrel was an enjoyable experience for him and co-star Prithviraj Sukumaran. The Lijo Jose Pellissery-directed experimental gangster comedy featured a large ensemble cast and was known for its unconventional narrative style. Arya noted that the collaboration with the team, especially Prithviraj, made the project memorable despite its mixed reception at the box office.

dot image
To advertise here,contact us
dot image