

17 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ പ്രവാസികള്‍ പാസ്‌പോര്‍ട്ട് അപേക്ഷകളുമായി ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റിലും ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. വ്യാഴാഴ്ചയാണ് അപേക്ഷകള്‍ നല്‍കാന്‍ അപ്പോയ്‌മെന്റുകള്‍ ഇല്ലാതെ പ്രവാസികള്‍ എംബസികളിലും കോണ്‍സുലേറ്റിലും ക്യൂ നിൽക്കേണ്ടി വന്നത്. 2009ൽ ഇന്ത്യ കോൺസുലേറ്റ് സേവനങ്ങൾ ഔട്സോഴ്സ് (മറ്റ് ഏജൻസികൾക്ക് കൈമാറുന്നത്) ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു കാഴ്ച ആദ്യമായായിരുന്നു.
ഇന്നലെ രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം അപേക്ഷ സമര്‍പ്പിക്കാമെന്നും സേവനങ്ങള്‍ നല്‍കുമെന്നുമുള്ള രീതിയില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസികളും ദുബായിലെ കോണ്‍സുലേറ്റും അറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെയും എസ് ജി ഇ വി എസ് ഗ്ലോബലിന്റെയും കരാറുകള്‍ അവസാനിച്ച് അവ അടച്ചുപൂട്ടുകയും, എന്നാല്‍ ജൂലൈ 1 ന് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സിയുടെ ഏകീകൃത കോണ്‍സുലേറ്റ് സെന്ററുകളായ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം വൈകുകയും ചെയ്തതാണ് ഈ തിരക്കിന് കാരണം.
നൂറുകണക്കിന് അപേക്ഷകര്‍ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍, മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ എന്നിങ്ങനെയുള്ള സേവനങ്ങൾക്ക് വേണ്ടി നിശ്ചിത സമയത്തിനുള്ളില്‍ നിരവധി ആവശ്യക്കാർ എത്തുകയായിരുന്നു. എല്ലാ വകുപ്പുകളിലുമുള്ള ജീവനക്കാരും കമ്മ്യൂണിറ്റി വളന്റിയേഴ്സും ചേർന്ന് തിരക്ക് നിയന്തിക്കാന്‍ ശ്രമിച്ചു. ഉച്ചയ്ക്ക് 12:30 ന് മുന്‍പ് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഏറെ വൈകിയും ഇവര്‍ ജോലിയില്‍ തുടര്‍ന്നു. ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മിഷന്‍സ് ബുധനാഴ്ച ഏറെ വൈകിയാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കാനുള്ള പുതിയ നിയമങ്ങളോടുകൂടിയ താത്കാലിക അനുമതി പ്രഖ്യാപിച്ചത്.
ജൂലൈ 1 മുതല്‍ പുതിയ ഐസിഎസികള്‍ നടത്തുന്നതിനുള്ള ഏക സേവന ദാതാവായി അല്‍ഹിന്ദിനെ തെരഞ്ഞെടുക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും കീഴിലുള്ള വിസ, പാസ്‌പോർട്ട്, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ നൽകാനുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കരാർ നടപടികളിലെ സുതാര്യതക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ 'ഇ-ട്രാവ്' ഉൾപ്പെടെയുള്ള കമ്പനികൾ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം കോടതി വരെ എത്തിയത്. ജൂണ്‍ 24 ന് സുപ്രീം കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയും വിഷയം വീണ്ടും അടിയന്തരമായി കേള്‍ക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതിയുടെ ഒന്നിലധികം വാദം കേള്‍ക്കലുകള്‍ ഇതുവരെ ഒരു വിധിയും പുറപ്പെടുവിച്ചിട്ടില്ല. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആയതിനാല്‍ അല്‍ഹിന്ദിന് സേവനങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല.
Content Highlights: Indian expatriates formed queues at the Indian Embassy in Abu Dhabi and the Indian Consulate in Dubai for the first time in 17 years