മാനസിക വൈകല്യമുളള 17 വയസുകാരിയെ പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം കഠിന തടവ്

ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു

മാനസിക വൈകല്യമുളള 17 വയസുകാരിയെ പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം കഠിന തടവ്
dot image

തിരുവനന്തപുരം: മാനസിക വൈകല്യമുളള പതിനേഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 23 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സുഭാഷ് ചന്ദ്രബോസ് ചെല്ലുദുരൈ(30) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങല്‍ അതിവേഗ കോടതി ജഡ്ജി സി ആര്‍ ബിജു കുമാറാണ് ശിക്ഷ വിധിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Content Highlights: court has sentenced a youth to 23 years of rigorous imprisonment for sexually assaulting a 17-year-old mentally challenged minor girl

dot image
To advertise here,contact us
dot image