പ്രവാസികൾക്ക് വലിയ ഓഫറുമായി യുഎഇ ബാങ്കുകൾ; കുറഞ്ഞ പലിശ നിരക്കിൽ വായ്പാ മേളകൾ

വായ്പ എടുക്കുന്നവർക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതിന് ബാങ്കുകൾ ആറ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്

പ്രവാസികൾക്ക് വലിയ ഓഫറുമായി യുഎഇ ബാങ്കുകൾ; കുറഞ്ഞ പലിശ നിരക്കിൽ വായ്പാ മേളകൾ
dot image

യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും വൻ ആശ്വാസമേകി ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വായ്പകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടപാടുകാരുടെ വാർഷിക വരുമാനവും ക്രെഡിറ്റ് സ്കോറും അടിസ്ഥാനമാക്കി 2.6 ശതമാനം മുതൽ 4.5 ശതമാനം വരെയായിരിക്കും വാർഷിക പലിശ നിരക്ക്. വേനൽക്കാല, അവധിക്കാല സീസണുകളോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രമോഷനുകളുടെ ഭാഗമായാണ് ബാങ്കുകൾ ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വായ്പ എടുക്കുന്നവർക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതിന് ബാങ്കുകൾ ആറ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ചില ബാങ്കുകളാകട്ടെ ഈ സമയപരിധി ഏഴ് മാസം വരെയായി ഉയർത്തിയിട്ടുമുണ്ട്. ഇതിനുപുറമെ, വായ്പകൾക്കുള്ള ഇൻഷുറൻസിന്റെ അധിക നിരക്കുകൾ ഒഴിവാക്കാനും ബാങ്കുകൾ തയ്യാറായിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മന്ദഗതിയിലായ സാമ്പത്തിക രംഗത്തെ കൂടുതൽ ഊർജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വായ്പാ മേളകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

അതേസമയം, വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുൻപ് പലിശ നിരക്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ബാങ്ക് അധികൃതരുമായി സംസാരിച്ച് ബോധ്യപ്പെടണമെന്ന് നിർദ്ദേശമുണ്ട്. ഈ പലിശ നിരക്ക് ലോൺ കാലാവധി തീരും വരെ സ്ഥിരമായിരിക്കുമോ, അതോ അടയ്ക്കുംതോറും കുറയുന്ന രീതിയിലുള്ളതാണോ എന്ന് കൃത്യമായി മനസ്സിലാക്കണം. കൂടാതെ, അപേക്ഷകന്റെ ശമ്പളവും ക്രെഡിറ്റ് സ്കോറും പരിശോധിച്ച ശേഷമായിരിക്കും ഓരോരുത്തർക്കും ബാങ്കുകൾ കൃത്യമായ പലിശ നിരക്ക് നിശ്ചയിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Banks across the United Arab Emirates have launched special loan campaigns targeting expatriates. The offers feature competitive interest rates and flexible repayment options, providing residents with easier access to personal financing and other banking services.

dot image
To advertise here,contact us
dot image