ദുബായിൽ വാഹന ഡ്രൈവർമാർക്ക് ജിപിഎസ് തടസം പ്രതിസന്ധിയാകുന്നു; പരിഹാരം നിർദ്ദേശിച്ച് അധികൃതർ

സിഗ്നൽ നഷ്ടപ്പെട്ടാൽ ഫോണിൽ നോക്കി സമയം കളയാതെ സുരക്ഷിതമായ ഡ്രൈവിങ്ങിന് മുൻഗണന നൽകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു

ദുബായിൽ വാഹന ഡ്രൈവർമാർക്ക് ജിപിഎസ് തടസം പ്രതിസന്ധിയാകുന്നു; പരിഹാരം നിർദ്ദേശിച്ച് അധികൃതർ
dot image

യുഎഇയിലെ ഭൂരിഭാഗം താമസക്കാർക്കും യാത്ര ചെയ്യാൻ ജിപിഎസ് നാവിഗേഷൻ ആപ്പുകൾ ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. ദുബായിലെ തിരക്കേറിയ ഹൈവേകളിലൂടെയുള്ള ദൈനംദിന യാത്രകളിലും ഏതെങ്കിലും പുതിയ സ്ഥലങ്ങളിലേക്കും വാഹനമോടിക്കുന്നവർ ഡിജിറ്റൽ ദിശാസൂചകങ്ങളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. എന്നാൽ, ജിപിഎസ് സിഗ്നലുകൾ പെട്ടെന്ന് ദുർബലമാകുക, നാവി​ഗേഷൻ ആപ്പുകൾ ഹാങ്ങ് ആകുക, ലൊക്കേഷനുകൾ കൃത്യമല്ലാതെ കാണിക്കുക തുടങ്ങിയവ ഡ്രൈവർമാരെ കടുത്ത ആശയക്കുഴപ്പത്തിലാകുന്നു. ചില സന്ദർഭങ്ങളിൽ ഇത് റോഡുകളിൽ കടുത്ത സുരക്ഷാഭീഷണികൾക്കും അപകടകരമായ സാഹചര്യങ്ങൾക്കും വരെ കാരണമാകുന്നുണ്ട്.

ദുബായിലെ വലിയ കെട്ടിടങ്ങളാണ് ജിപിഎസ് സി​ഗ്നൽ തടസപ്പെടുന്നതിന് ഒരു കാരണം. ​ഗ്രൗണ്ടിന് താഴെയുള്ള പാർക്കിങ്ങിലേക്ക് കടക്കുമ്പോഴും സി​ഗ്നൽ പൂർണമായും നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളിലെയും മറ്റും മെറ്റൽ ഘടനകൾ സിഗ്നലുകളെ ഭാഗികമായി തടയുന്ന പ്രതിഭാസമാണിത്.

നാവിഗേഷൻ ആപ്പുകളിൽ തകരാർ നേരിടുമ്പോൾ പലരും പാരമ്പര്യ രീതികളിലേക്ക് മടങ്ങുകയാണ്. സിഗ്നൽ നഷ്ടപ്പെട്ടാൽ ഫോണിൽ നോക്കി സമയം കളയാതെ സുരക്ഷിതമായ ഡ്രൈവിങ്ങിന് മുൻഗണന നൽകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തിരക്കേറിയ റോഡുകളിൽ വേഗത്തിൽ വാഹനം നിർത്തുന്നത് ഒഴിവാക്കുക, വഴിതെറ്റിയാൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് വാഹനമെത്തിക്കുക, ഓഫ്‍ലൈൻ മാപ്പുകൾ കരുതുക തുടങ്ങിയ നിർദ്ദേശങ്ങളും ഡ്രൈവർമാർക്ക് അധികൃതർ നൽകിയിട്ടുണ്ട്.

Content Highlights: GPS disruptions in Dubai are creating challenges for drivers across the city. Authorities have advised motorists to depend on conventional navigation methods, including road signs and prior route planning, until the issue is resolved.

dot image
To advertise here,contact us
dot image