

ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയെ അനുകരിച്ച് മലയാളിയും പ്രശസ്ത മിമിക്രി ആർട്ടിസ്റ്റുമായ മഹേഷ് മിമിക്സ്. രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ ശേഷം ഗ്രൗണ്ടിൽ വെച്ച് വൈഭവ് സൂര്യവംശി നടത്തിയ സംഭാഷണമാണ് മഹേഷ് കുഞ്ഞിമോൻ അനുകരിച്ചത്.
സോഷ്യൽ മീഡിയയിൽ ഇട്ട വീഡിയോക്ക് താഴെ വൻ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. മഹേഷ് എന്നത്തേയും പോലെ ഞെട്ടിച്ചുവെന്നും ഇതിൽ ഏതാണ് ഒറിജിനൽ എന്ന് കണ്ടുപിടിക്കാനാവില്ലെന്നും ആരാധകർ പറയുന്നു.
ഇതിന് മുമ്പും സിനിമാ രാഷ്ട്രീയ രംഗത്തുള്ളവരെ അനുകരിച്ച് ശ്രദ്ധ നേടിയ ഒരാളാണ് മഹേഷ്. 2023 ൽ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ മഹേഷുമുണ്ടായിരുന്നു.
ഗുരുതരമായ പരിക്കുകൾ അതിജീവിച്ചാണ് പിന്നീട് ഈ മേഖലയിൽ തിരിച്ചെത്തിയത്.
അതേ സമയം 8 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ വൈഭവ്.
മിന്നും പ്രകടനവുമായി സീനിയർ ടീമിൽ അരങ്ങേറാൻ ലക്ഷ്യമിടുകയാണ് ഇപ്പോൾ താരം. ഇന്ത്യയ്ക്കായി യൂത്ത് കാറ്റഗറികളിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തുന്നത്.
content highlights: mahesh kunjumon mimicry video vaibhav suryavanshi imitation viral