ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യം; പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടുന്ന വൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ

റോഡുകളുടെ നവീകരണത്തിനൊപ്പം നഗര സൗന്ദര്യത്തിന് കൂടി പ്രധാന്യം നല്‍കുന്നതാണ് പുതിയ പദ്ധതി

ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യം; പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടുന്ന വൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ
dot image

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വന്‍ വികസന പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുത്ത് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 11,000 മീറ്റര്‍ നീളത്തില്‍ പുതിയ പാലങ്ങളും തുരങ്കങ്ങളും നിര്‍മിക്കുന്നതിനുള്ള വമ്പൻ പദ്ധതിയാണ് ആര്‍ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലെ ഉമ്മു സുഖീം, അല്‍ വാസല്‍, അല്‍ സഫ സ്ട്രീറ്റുകളുടെ നവീകരണത്തിലൂടെ നഗരത്തിലെ ഗാതഗാത ക്കുരുക്കിന് പരിഹാരം കാണാന്‍ തയ്യാറെടുക്കുകയാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

റോഡുകളുടെ നവീകരണത്തിനൊപ്പം നഗര സൗന്ദര്യത്തിന് കൂടി പ്രധാന്യം നല്‍കുന്നതാണ് പുതിയ പദ്ധതി. പാലങ്ങള്‍ക്കും തുരങ്കപാതകള്‍ക്കും പുറമെ നടപ്പാതകള്‍, സൈക്ലിംഗ് ട്രാക്കുകള്‍, അര്‍ബന്‍ പ്ലാസകള്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മിക്കും. ഉമ്മു സുഖീം സ്ട്രീറ്റിലെ പ്രധാന കവലകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 4,100 മീറ്റര്‍ നീളത്തിലുള്ള പാലങ്ങളും തുരങ്കങ്ങളും നിര്‍മിക്കും. അല്‍ വാസല്‍ റോഡിലെ ഏഴ് കവലകളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ അഞ്ച് തുരങ്ക പാതകളും സജ്ജമാക്കും.

അല്‍ സഫ സ്ട്രീറ്റില്‍ ഷെയ്ഖ് സായിദ് റോഡ് മുതല്‍ അല്‍ വാസല്‍ റോഡ് വരെയുള്ള ഭാഗത്ത് രണ്ട് വീതം പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജുമൈറ സ്ട്രീറ്റിലെ തിരക്കേറിയ ഏഴ് കവലകളും നവീകരിക്കും.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉമ്മു സുഖീം സ്ട്രീറ്റിലൂടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്കും അല്‍ വാസല്‍, അല്‍ സഫ സ്ട്രീറ്റുകളിലൂടെ 12,000 വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. യാത്രാ സമയവും വലിയ തോതില്‍ കുറയും. മേഖലയിലെ 20 ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ദുബായിലെ ഗതാഗത മേഖലയില്‍ പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കി.

Content Highlights: Dubai RTA has announced a major project aimed at reducing traffic congestion. The initiative focuses on improving road infrastructure and ensuring smoother transportation across the city.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us