അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്; നിയമലംഘനത്തിൽ കടുത്ത നടപടി

ദുബായിലെ നിരത്തുകളില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്

അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്; നിയമലംഘനത്തിൽ കടുത്ത നടപടി
dot image

മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. നിയമ ലംഘകര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെയാണ് പിഴ. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും തയ്യാറാണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ദുബായിലെ നിരത്തുകളില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം, വാഹനങ്ങള്‍ തമ്മില്‍ കൃത്യമായി അകലം പാലിക്കാതിരിക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇന്‍ഡിക്കേറ്ററുകളോ കൃത്യമായ സിഗ്‌നലുകളോ നല്‍കാതെ പെട്ടെന്ന് വാഹനം മറ്റ് ലൈനുകളിലേക്ക് മാറുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതിക്കലും അപടങ്ങള്‍ക്ക് വഴിവെക്കും. പിന്നില്‍ നിന്ന് വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം നല്‍കാതെ മനപൂര്‍വ്വം തടസ്സമുണ്ടാക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. ഇത്തരം നടപടികള്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കൂട്ടയിടക്കും കാരണമാകും. അശ്രദ്ധമായ ഡ്രൈവിംഗിന് 2,000 ദിര്‍ഹം വരെ പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം പ്രത്യേക ഫീസും അടക്കേണ്ടി വരും. ഡ്രൈവര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. റോഡ് സുരക്ഷ എന്നത് പൊലിസിന്റെ മുന്‍ഗണനയാണെന്നും ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ദുബായിലുടനീളം പരിശോധനയും ശക്തമാണ്.

Content Highlights: Dubai Police issues a strong warning against reckless driving, stating that strict action will be taken against traffic rule violations to ensure road safety.

dot image
To advertise here,contact us
dot image