

ഇന്ത്യയും ദുബായും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങളില്‍ പുതിയ ചരിത്രം കുറിക്കാന്‍ ദുബായ് ചേംബേഴ്‌സും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കൈകോര്‍ക്കുന്നു. ഇന്ത്യയും ദുബായും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം വിപുലമാക്കുന്നതിനായി സംയുക്ത കര്‍മപദ്ധതിക്ക് രൂപം നല്‍കാന്‍ ദുബായില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ഫിന്‍ടെക്, ഹെല്‍ത്ത് ടെക് തുടങ്ങിയ നൂതന മേഖലകള്‍ക്ക് പുറമെ കൃഷി, വിദ്യാഭ്യാസം എന്നിവയ്ക്കും പുതിയ പദ്ധതിയില്‍ മുന്‍ഗണന നല്‍കും. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന പുതിയ നീക്കം. ഇന്ത്യന്‍ സംരംഭകര്‍ക്ക് ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് വിപുലീകരിക്കാന്‍ ആവശ്യമായ സേവനങ്ങളും പരിഹാരങ്ങളും പദ്ധതി ഉറപ്പാക്കും.
Content Highlights: India and Dubai move to strengthen trade and investment relations, with plans to develop a joint action roadmap to boost economic cooperation