ദുബായ് നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട്; വാഹന യാത്രികർക്ക് തത്സമയം വിവരം നൽകാൻ സംവിധാനവുമായി ആർടിഎ

വെള്ളക്കെട്ടുള്ള മേഖലകളെക്കുറിച്ചും യാത്ര ചെയ്യാന്‍ കഴിയുന്ന സുരക്ഷിതമായ പാതകളക്കുറിച്ചുമുള്ള അറിയിപ്പുകാളാകും ഡിജിറ്റല്‍ ബോര്‍ഡുകളില്‍ ദൃശ്യമാവുക

ദുബായ് നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട്; വാഹന യാത്രികർക്ക് തത്സമയം വിവരം നൽകാൻ സംവിധാനവുമായി ആർടിഎ
dot image

ശക്തമായ മഴയില്‍ ദുബായ് നഗരത്തിലെ റോഡുകളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിനെക്കുറിച്ച് വാഹനയാത്രക്കാര്‍ക്ക് തത്സമയം വിവരം ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനവുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജായിന്റ് ഫ്‌ളഡ് മാനേജ്മെന്റ് റൂം എന്ന സ്മാര്‍ട്ട് സംവിധാനം വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ അകപ്പെടുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും.

450ലധികം ക്യാറകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജോയിന്റ് ഫ്‌ളഡ് മാനേജ്മെന്റ് റൂമിന്റെ പ്രവര്‍ത്തനം. ശക്തമായ മഴയില്‍ റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട്, ഗതാഗത തടസ്സങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് തത്സമയം കൈമാറും. ആര്‍ടിഎയുടെ സ്മാര്‍ട്ട് ആപ്പുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴിയാണ് വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. പ്രധാന ഹൈവേകളിലെ ഡിജിറ്റല്‍ ബോര്‍ഡുകളിലും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭ്യമാക്കും.

വെള്ളക്കെട്ടുള്ള മേഖലകളെക്കുറിച്ചും യാത്ര ചെയ്യാന്‍ കഴിയുന്ന സുരക്ഷിതമായ പാതകളക്കുറിച്ചുമുള്ള അറിയിപ്പുകാളാകും ഡിജിറ്റല്‍ ബോര്‍ഡുകളില്‍ ദൃശ്യമാവുക. നഗരത്തിലെ വെള്ളക്കെട്ട് സാധ്യതയുള്ള 91ശതമാനം പ്രദേശങ്ങളും തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ എമര്‍ജന്‍സി ടീമുകളെ അവിടേക്ക് അയയ്ക്കാനും ഗതാഗതം തിരിച്ചുവിടാനും ജോയിന്റ് ഫ്‌ളഡ് മാനേജ്മെന്റ് റൂം സഹായിക്കും.

അതിനീിടെ വിവിധ സ്ഥലങ്ങളില്‍ വെളളം കെട്ടികിടക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പകര്‍ച്ച വ്യാധി വ്യാപനവും തടയാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. അണുനശീകരണം കൂടി ഉറപ്പാക്കിക്കൊണ്ടാണ് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കുന്നത്. മറ്റ് വിവിധ എമിറേറ്റുകളിളും ശുചീകരണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായി അബുദാബി സംയോജിഗത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

Content Highlights: Dubai’s RTA introduces a real-time system to alert motorists about waterlogging across the city, enhancing road safety during adverse weather conditions

dot image
To advertise here,contact us
dot image