

യുഎഇയിലെയും മറ്റ് ചില ഗൾഫ് രാജ്യങ്ങളിലെയും ടെസ്‌ല സൂപ്പർചാർജിംഗ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾക്ക് താൽക്കാലികമായി സൗജന്യ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളിൽ സൂപ്പർചാർജിംഗ് സൗജന്യമാക്കുക എന്നത് കമ്പനിയുടെ പൊതുനയമാണെന്ന് സ്ഥാപകൻ ഇലോൺ മസ്ക് നേരത്തെ അറിയിച്ചിരുന്നു. ഇതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ നടപടിയുണ്ടായിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ തുടങ്ങിയ മേഖലകളിലാണ് സൂപ്പർചാർജിംഗ് സൗജന്യമായി ലഭിക്കുക.
Content Highlights: UAE introduces free Tesla supercharging, with authorities implementing the new policy to support electric vehicle adoption and sustainability.