

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം ചൂടി മൊറോക്കോ. 2026 ജനുവരി 19-ന് നടന്ന കലാശപ്പോരിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെനഗൽ കപ്പിൽ മുത്തമിട്ടെങ്കിലും അവരെ അയോഗ്യരാക്കിയാണ് ഇപ്പോൾ മൊറോക്കോ ചാമ്പ്യൻ പട്ടം ചൂടിയിരിക്കുന്നത്. മത്സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ കളംവിട്ടത്തിനെതിരെ നൽകിയ പരാതിയിലാണ് ഇപ്പോൾ ഫെഡറേഷന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നടപടി ഉണ്ടായിരിക്കുന്നത്.
എക്സ്ട്രാ ടൈമിൽ സെനഗൽ താരം പേപ്പ് ഗ്വെയ് ഒരു ഗോളിലായിരുന്നു സെനഗലിന്റെ അന്നത്തെ ജയം. സെനഗൽ നേടിയ മറ്റൊരു ഗോൾ മൊറോക്കാൻ താരത്തെ ഫൗൾ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി റഫറി നിഷേധിച്ചിരുന്നു. അതിന് ശേഷമാണ് മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെടുന്നത്. ഇതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് പരിശീലകൻ താരങ്ങളെ വിളിച്ച് മൈതാനം വിടുകയായിരുന്നു. എന്നാൽ, സാദിയോ മാനെ തന്റെ സഹതാരങ്ങളെ കളത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയും സംഭവബഹുലമായ 17 മിനിട്ടുകൾക്ക് ശേഷം മത്സരം പുനരാരംഭിക്കുയും ചെയ്തു. റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ ആ ഒറ്റ ഗോൾ കരുത്തിൽ സെനഗൽ വിശ്വകിരീടവും ചൂടി.
എന്നാൽ, ഇതിൽ പ്രതിഷേധിച്ച് മൊറോക്കോ ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ബഹിഷ്കരണത്തിലേക്ക് നീങ്ങിയതിന് പിന്നാലെ സെനഗൽ താരങ്ങൾക്ക് എതിരെ അന്ന് തന്നെ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
Content highlight: Morocco awarded Afcon title after CAF overturns result