'അതിർത്തിയിലെ സൈന്യം പോലെ, KMCC പാർട്ടിയുടെ കാവൽഭടന്മാർ'; തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പുത്തൂർ റഹ്മാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല ഊർജതോടെ രം​ഗത്തിറങ്ങണമെന്നും പുത്തൂർ റഹ്മാൻ ആഹ്വാനം ചെയ്തു

'അതിർത്തിയിലെ സൈന്യം പോലെ, KMCC പാർട്ടിയുടെ കാവൽഭടന്മാർ'; തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പുത്തൂർ റഹ്മാൻ
dot image

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ നിലപാട് വ്യക്തമാക്കി കെഎംസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ. തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് സീറ്റ് നൽകണമെന്ന ആവശ്യം പരി​ഗണിക്കാത്തതിന് പിന്നാലെയായിരുന്നു പ്രതികരണം. പട്ടാളക്കാർക്ക് രാഷ്ട്രീയ മത്സരത്തിൽ പരിമിതി ഉള്ളത് പോലെയാണ് ഇതുമെന്ന് കരുതുന്നു. അതിർത്തി കാക്കുന്ന സൈന്യം പോലെ പാർട്ടിയുടെ കാവൽ ഭാടന്മാരാണ് കെഎംസിസി. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല ഊർജതോടെ രം​ഗത്തിറങ്ങണമെന്നും പുത്തൂർ റഹ്മാൻ ആഹ്വാനം ചെയ്തു.

'ഇനി കളത്തിലിറങ്ങാം പോരാടാം. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. വനിതകൾക്കും യുവജനങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ പട്ടിക പലരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. കെഎംസിസി പ്രവർത്തകർക്ക് ഇത്തവണയും നേരിട്ടുള്ള പ്രാതിനിധ്യം ലഭിച്ചില്ല എന്നത് ശരിതന്നെ. അതൊരു പല ഘട്ടങ്ങൾ കൂടി കടന്നുപോകേണ്ട കാര്യമായിരിക്കാം. പട്ടാളക്കാർക്ക് രാഷ്ട്രീയ മത്സരത്തിൽ നിശ്ചിത പരിമിതികൾ ഉള്ളതുപോലെയാണ് ഇതുമെന്നു കരുതുന്നു. എന്തു തന്നെയായാലും അതിർത്തി കാക്കുന്ന സൈന്യത്തെ പോലെ പാർട്ടിയുടെ കാവൽ ഭടന്മാരാണ് കെഎംസിസി.'

'നേതൃത്വത്തിനും പാർട്ടിക്കും വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു ശക്തിയാണ് നമ്മൾ. ആ ഊർജം ഈ തിരഞ്ഞെടുപ്പിലും നമ്മൾ കാഴ്ചവയ്ക്കണം. ഇപ്പോൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക് ഒത്തൊരുമയോടെ പിന്തുണ നൽകാം, അവരുടെ വിജയത്തിനായി ഒന്നിച്ച് കളത്തിൽ ഇറങ്ങാം,' പുത്തൂർ റഹ്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Content Highlights: Puthoor Rahman compares KMCC workers to border soldiers after being denied a seat, sparking discussion in Kerala political circles.

dot image
To advertise here,contact us
dot image