ആയിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടാലും ആരുടേയും പെട്ടി പിടിക്കില്ല: നിജേഷ് അരവിന്ദ്

രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നിജേഷ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയോട് പ്രതികരിച്ചത്

ആയിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടാലും ആരുടേയും പെട്ടി പിടിക്കില്ല: നിജേഷ് അരവിന്ദ്
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയോട് പ്രതികരിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. ആയിരം തെരത്തെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടാലും സീറ്റിനും പദവിക്കും വേണ്ടി മരണംവരെ ഒരാളുടെയും പെട്ടി പിടിക്കില്ലെന്നും ഇന്നലത്തേക്കാൾ സജീവമായി ഇവിടെ തന്നെ കാണുമെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസമായി തന്നെ സ്നേഹിക്കുന്ന ഒരു പാട് പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങൾക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക വന്നതോടെ ഉത്തരം കിട്ടിയെന്നും വ്യക്തിപരമായി അതിലും വലിയ തിരിച്ചറിവുകൾ ഉണ്ടായെന്നും നിജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് കുറിപ്പ്.

ജീവിതത്തിൽ ഏത് പദവി കിട്ടിയില്ലെങ്കിലും മരണം വരെ ആരുടെയും പെട്ടി പിടിക്കരുതെന്നാണ് പി ടി തോമസ് പറഞ്ഞുതന്നതെന്നും അർഹതയുണ്ടെങ്കിൽ വൈകിയാണെങ്കിലും അംഗീകരിക്കപ്പെടുമെന്നുമാണ് പി ടി തോമസ് പറഞ്ഞതെന്നും നിജേഷ് കുറിച്ചു.

കേരളരാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ വെട്ടിനിരത്തലുകൾ അനുഭവിച്ചയാളാണ് താൻ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതായും നിജേഷ് കുറിച്ചു. KSU പ്രസിഡൻ്റ് മുതൽ KPCC പ്രസിഡൻ്റ് വരെയും മന്ത്രിക്കസേരയുമെല്ലാം വെട്ടി നിരത്തിയെന്നും എത്ര വെട്ടി നിരത്തിയാലും ഒരിക്കൽ അംഗീകരികപ്പെടുവെന്ന് വി ഡി സതീശൻ പറഞ്ഞുവെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.

കുറിപ്പിന്‍റെ പൂർണ്ണരൂപം-

ചിത്രം 1.

JS അടൂർ സാറിൻ്റെ ബോധിഗ്രാമിൽ പ്രിയപ്പെട്ട PT യോടൊപ്പമുള്ള അവസാനത്തെ കൂടികാഴ്ച..

അന്ന് PT പറഞ്ഞു

DCC പ്രസിഡണ്ട് സ്ഥാനത്തേക്ക് തൻ്റെ പേരായിരുന്നു ഞാൻ പറഞ്ഞത്, നടന്നില്ല

ഇനി ജീവിതത്തിൽ ഏത് പദവി കിട്ടിയില്ലെങ്കിലും മരണം വരെ നിങ്ങളൊന്നും ആരുടെയും പെട്ടി പിടിക്കരുത്,

അർഹതയുണ്ടെങ്കിൽ വൈകിയാണെങ്കിലും അംഗീകരിക്കപ്പെടും`..

ചിത്രം 2

ഭാരത് ജോഡോ യാത്ര സമാപനം കഴിഞ്ഞ്

കനത്ത മഞ്ഞ് വീഴ്ചയെതുടർന്ന് വിമാനങ്ങൾ റദ്ദായപ്പോൾ ശ്രീനഗർ വിമാനത്താവളത്തിൽ പെട്ടുപോയ പ്രതിപക്ഷ നേതാവിനൊപ്പം അൽപ്പസമയം സംസാരിക്കാൻ അവസരം കിട്ടി..

വിഷയം രാഷ്‌ട്രീയത്തിലെ വെട്ടിനിരത്തലുകളെ കുറിച്ചായപ്പോൾ അദ്ദേഹം പറഞ്ഞു, .

കേരളരാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ വെട്ടിനിരത്തലുകൾ അനുഭവിച്ചയാളാണ് ഞാൻ

KSU പ്രസിഡണ്ടുമുതൽ KPCC പ്രസിഡണ്ടുവരെയും മന്ത്രിക്കസേരയുമെല്ലാം. .

എത്ര വെട്ടി നിരത്തിയാലും ഒരിക്കൽ അംഗീകരികപ്പെടും....

കഴിഞ്ഞ കുറച്ചു ദിവസമായി എന്നെ

സ്നേഹിക്കുന്ന ഒരു പാട് പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങൾക്ക് ഇന്ന് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക വന്നതോടെ ഉത്തരം കിട്ടി.. ..

വ്യക്തിപരമായി അതിലും വലിയ

തിരിച്ചറിവുകളും..

എൻ്റെ മനസ്സ് ഒരൽപ്പംവേദനിച്ചപ്പോൾ എന്നേക്കാൾ വേദനിക്കുന്നവരാണ് ചുറ്റുപാടും ഉള്ളതെന്ന നേരറിവ് പ്രസ്ഥാനത്തിനോടുള്ള സ്നേഹവും ഉത്തരവാദിത്വവും കൂട്ടുന്നു..

പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ

കടമെടുത്ത് പറയട്ടെ. .

ആയിരം തെരത്തെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടാലും സീറ്റിനും പദവിക്കും വേണ്ടി മരണംവരെ ഒരാളുടെയും പെട്ടി പിടിക്കില്ല,

നിലപാട് മാറ്റില്ല

ആയിരം തെരത്തെടുപ്പുകളിൽ വെട്ടി നിരത്തപ്പെട്ടാലും

മൂവർണ്ണകൊടിയെ ഒറ്റു കൊടുക്കില്ല,

മറ്റൊരു കൊടിപിടിക്കില്ല,.

വീട്ടിൽ വിശ്രമിക്കില്ല..

ഇന്നലത്തേക്കാൾ സജീവമായി

ഇവിടെ തന്നെ കാണും..

മാർച്ചു നടത്തിയും മുദ്രാവാക്യം വിളിച്ചും

പോസ്റ്ററൊട്ടിച്ചും

പ്രിയപ്പെട്ട സഹപ്രവർത്തകൾക്കൊപ്പം

മരണം വരെ..

ജയ് കോൺഗ്രസ്സ്

Content Highlight : Nijesh Aravind reacts after Congress' first phase candidate list for assembly elections is released. He made a strong statement regarding political positions and seat allocation.

dot image
To advertise here,contact us
dot image