പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ഇളവ്; ദുബായ് വിമാനത്താവളം തുറന്നു

യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ വിവിധ വിമാനകമ്പനികള്‍ ആരംഭിച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ഇളവ്; ദുബായ് വിമാനത്താവളം തുറന്നു
dot image

സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ദുബായ് വിമാനത്താവളം വീണ്ടും തുറന്നു. ഇറാന്റെ ആക്രമണ ശ്രമങ്ങളെ തുടര്‍ന്ന് രാവിലെ അടച്ച വിമാനത്താവളം ഉച്ചയോടെയാണ് വീണ്ടും തുറന്നത്. പരിമിതമായ രീതിയില്‍ വിമാന സര്‍വീസുകള്‍ക്കും തുടക്കമായി. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ വിവിധ വിമാനകമ്പനികള്‍ ആരംഭിച്ചു.

ഇന്ന് രാവിലെ ദുബായില്‍ ഇറാന്റ ആക്രമണ ശ്രമം ഉണ്ടായതിന് പിന്നാലെയാണ് ദുബായിലെ രണ്ട് വിമാനത്താവങ്ങളും അടച്ചത്. ഇതിന് പിന്നാലെ ഇമിറേറ്റ്‌സ് എയര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള വിമാനകമ്പനികളും സര്‍വീസ് നിര്‍ത്തിവച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഉച്ചയോടെ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

വിവിധ രാജ്യങ്ങളിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസിനും എമിറേറ്റ്‌സ് എയര്‍ലൈന്‍ തുടക്കം കുറിച്ചു. എന്നാല്‍ എയര്‍ലൈനില്‍ നിന്ന് അറിയിപ്പ് കിട്ടിയവര്‍ മാത്രമെ എയര്‍പോര്‍ട്ടിലേക്ക് എത്താവു എന്ന് കമ്പനി അറിയിച്ചു. വിമാനങ്ങളുടെ സ്റ്റാറ്റസ് അറിയുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ പരിശോധിക്കണമെന്നും എമിറേറ്റസ് യാത്രക്കാരോട് ആവശ്യപ്പെട്ടു.

അടുത്ത ദിവസം മുതല്‍ 100 ശതമാനം ശേഷിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് എമിറേറ്റസ് ഇന്നലെ അറിയിച്ചിരുന്നു. ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള വിമാനകമ്പനികളും വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. യുഎഇയില്‍ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള സര്‍വീസിനും തുടക്കമായി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ്, ജിദ്ദ സര്‍വീസുകള്‍ക്ക് പുറമേ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തുന്നു. ഇന്‍ഡിഗോയും ഇന്ന് മുതല്‍ മുംബൈ, ഡല്‍ഹി, ഹൈദരബാദ് എന്നിവിടങ്ങില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് ആരംഭിച്ചു.

ദുബായ്, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിലേക്കാണ് വിമാന സര്‍വീസ്. കഴിഞ്ഞ ദിവസം സര്‍വീസ് പുനരാരംഭിച്ച എത്തിഹാദ് എയര്‍വേയ്‌സ് വരും ദിവസങ്ങളിലേക്കുള്ള പുതുക്കിയ ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ ഇന്ന് പുറത്തിറക്കി. എയര്‍ലൈന്‍ നേരിട്ട് ബന്ധപെടാതെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടരുതെന്നും എത്തിഹാദും യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Dubai International Airport reopens as tensions in West Asia ease, bringing relief to air travel and passengers.

dot image
To advertise here,contact us
dot image