പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല സാധാരണ നിലയിൽ തുടരുന്നു

യുഎഇയിൽ ചുരുങ്ങിയ കാലത്തേക്ക് വസ്തുക്കൾ വാങ്ങുന്നവരുടെ മനോഭാവത്തിൽ കൂടുതൽ ജാഗ്രത പ്രകടമാണ്

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല സാധാരണ നിലയിൽ തുടരുന്നു
dot image

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിലും യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖല സാധാരണ നിലയിൽ തുടരുന്നു. വസ്തുക്കൾ വാങ്ങുന്നവർ തീരുമാനങ്ങൾ എടുക്കാൻ വൈകുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ദുബായിൽ ഈ ആഴ്ചയിൽ 100 ദശലക്ഷം ഡോളറിലധികം (ഏകദേശം 820 കോടി രൂപ) മൂല്യമുള്ള വസ്തു ഇടപാട് നടന്നതായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും നിക്ഷേപകർക്ക് ഈ മേഖലയിലുള്ള താൽപ്പര്യം കുറഞ്ഞിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

യുഎഇയിൽ ചുരുങ്ങിയ കാലത്തേക്ക് വസ്തുക്കൾ വാങ്ങുന്നവരുടെ മനോഭാവത്തിൽ കൂടുതൽ ജാഗ്രത പ്രകടമാണ്. എങ്കിലും, നേരത്തെ ആരംഭിച്ച ഇടപാടുകൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. വസ്തുക്കൾ വാങ്ങാനായി ധാരണാപത്രങ്ങളിൽ ഒപ്പിട്ടവർ പതിവുപോലെ മുന്നോട്ട് പോകുന്നു, ചില ഇടപാടുകളിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യം എത്ര വേഗത്തിൽ ശാന്തമാകും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഭാവി ഗതിയെന്നും മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.

വ്യാപകമായ തൊഴിൽ നഷ്ടം അല്ലെങ്കിൽ പലിശ നിരക്കിലെ കുത്തനേയുള്ള വർദ്ധനവ് പോലെയുള്ള സാഹചര്യങ്ങളിൽ, വസ്തുക്കൾ നിർബന്ധമായും വിൽപന നടക്കുമ്പോൾ മാത്രമാണ് സാധാരണയായി വസ്തുവില കുറയാറുള്ളത്. എന്നാൽ അത്തരം സാഹചര്യങ്ങളൊന്നും യുഎഇയിൽ നിലവിലില്ലെന്നും റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Contnet Highlights: Despite the tense situation in West Asia, the UAE real estate sector continues to function normally with stable demand and investor confidence.

dot image
To advertise here,contact us
dot image