

ഗതാഗത മേഖലയില്‍ സുപ്രധാന ചുവടുവെയ്പ്പുമായി അബുദാബി. ഓട്ടോണമസ് ടാക്‌സികള്‍ക്ക് പിന്നാലെ ഡ്രൈവറില്ലാ ട്രക്കുകളും പരീക്ഷാണിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചു. ഗതാഗത മേഖലയിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണിതെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി.
അബുദാബിയിലെ കെസാഡ് വ്യാവസായിക മേഖലയിലെ ചരക്ക് റൂട്ടുകളിലാണ് ആദ്യ ഡ്രൈവിറില്ലാ ട്രക്കുകള്‍ പരീക്ഷണാര്‍ത്ഥത്തില്‍ സര്‍വീസ് ആരംഭിച്ചത്. ആഗോള സ്വയംഭരണ സംവിധാന സ്ഥാപനമായ ഓട്ടോടെക്, എഡി പോര്‍ട്ട്‌സ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ പദ്ധതി നടപ്പിലാക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന് മുമ്പ് സ്വയം നിയന്ത്രിത ചരക്കു വാഹനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ ഓട്ടം. അംഗീകൃത സുരക്ഷാ നിയമങ്ങള്‍ അനുസരിച്ചാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരീക്ഷണം വിജയകരമായാല്‍ അധികം വൈകാതെ വ്യാവാസിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. എഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. സെന്‍സറുകളും വാഹനത്തിലെ ക്യാമറകളും റെഡ് കൃത്യമായി നിരീക്ഷിക്കും. മറ്റ് വാഹനങ്ങളുടെ സാനിധ്യവും ട്രാഫിക് സിഗ്നലുകളും നിരീക്ഷിച്ച് സുരക്ഷിതമായി യാത്ര നടത്താന്‍ കഴിയുന്നതാണ് ഡ്രൈവറില്ലാ ട്രക്കുകള്‍. അബുദാബിയുടെ ഗതാഗത മേഖലയിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണിതെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി.
അധികം വൈകാതെ ഡ്രൈവറില്ലാ റോബോ ടാക്‌സികളുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കനുള്ള പ്രവര്‍ത്തനവും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. 2040 ഓടെ അബുദാബിയിലെ മൊത്തം യാത്രകളുടെ 25 ശതമാനവും സ്മാര്‍ട്ട് വാഹനങ്ങളിലാക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
Content Highlights: Following the rollout of autonomous taxis, Abu Dhabi is moving ahead with driverless trucks, marking a significant transformation in the UAE’s transport and logistics sector.