

സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ.കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. ബംഗളുരുവിലെ ഐ ടി കമ്പനികൾ കന്നഡിഗർക്ക് ജോലി നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എക്സിലൂടെയായിരുന്നു ശിവകുമാറിന്റെ മുന്നറിയിപ്പ്. കർണാടകയിൽ കന്നഡിഗരാണ് പരമാധികാരികൾ. ഒരു കാരണവശാലും കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ല. ഇന്ത്യയുടെ ഐടി തലസ്ഥാനമാണ് ബെംഗളുരുവെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ കന്നഡിഗരുടെ കഴിവുകളിൽ ഈ സംസ്ഥാനം അഭിമാനിക്കുന്നുവെന്നും സ്വകാര്യ സ്ഥാപനങ്ങൾ അവരെ മനഃപൂർവ്വം മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ ഐ ടി കമ്പനികളിൽ തങ്ങൾക്ക് ജോലികൾ ലഭിക്കുന്നില്ല എന്ന് ആരോപിച്ച് നിരവധി കന്നഡിഗർ രംഗത്തുവന്നതോടെയാണ ശിവകുമാർ ഇടെപെട്ടത്. അടുത്തിടെ ഒരു യുവതി കന്നഡിഗരായ ആളുകളെ ഐടി കമ്പനികളിൽ ജോലിക്ക് എടുക്കുന്നില്ല എന്നും കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ ജോലിക്ക് എടുക്കുകയാണെന്നും ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും അഭ്യർത്ഥിച്ചിരുന്നു.
ಬೆಂಗಳೂರಿನ ಐಟಿ ಕಂಪನಿಗಳಲ್ಲಿ ಕನ್ನಡಿಗರಿಗೆ ಉದ್ಯೋಗಾವಕಾಶಗಳಲ್ಲಿ ಅನ್ಯಾಯವಾಗುತ್ತಿದೆ ಎಂಬ ದೂರುಗಳು ಕೇಳಿಬರುತ್ತಿರುವುದು ವಿಷಾದನೀಯ. ಕನ್ನಡ ಮಾತೃಭಾಷೆ ಇರುವವರನ್ನು ಕಡೆಗಣಿಸಲಾಗುತ್ತಿದೆ ಎಂಬ ವಿಷಯವನ್ನು ಸರ್ಕಾರ ಗಂಭೀರವಾಗಿ ಪರಿಗಣಿಸಿದೆ. ಕರ್ನಾಟಕದಲ್ಲಿ ಕನ್ನಡಿಗನೇ ಸಾರ್ವಭೌಮ. ಕನ್ನಡಿಗರ ಹಕ್ಕು, ಗೌರವ ಮತ್ತು ಅವಕಾಶಗಳನ್ನು ಯಾವುದೇ ಕಾರಣಕ್ಕೂ ಕಡೆಗಣಿಸಲು ಸರ್ಕಾರ ಅವಕಾಶ ನೀಡುವುದಿಲ್ಲ. ಜಗತ್ತು ಬೆಂಗಳೂರನ್ನು ಭಾರತದ ತಂತ್ರಜ್ಞಾನ ರಾಜಧಾನಿಯಾಗಿ ನೋಡುತ್ತಿದ್ದು, ನಮ್ಮ ಕನ್ನಡಿಗರ ಪ್ರತಿಭೆ, ಕೌಶಲ್ಯ ಮತ್ತು ಸಾಮರ್ಥ್ಯದ ಬಗ್ಗೆ ನಮಗೆ ಅಪಾರ ಹೆಮ್ಮೆಯಿದೆ.ಕನ್ನಡಿಗರನ್ನು ಯಾವುದೇ ಖಾಸಗಿ ಸಂಸ್ಥೆ ಉದ್ದೇಶಪೂರ್ವಕವಾಗಿ ಕಡೆಗಣಿಸಿರುವುದು ಕಂಡುಬಂದರೆ, ಸರ್ಕಾರ ಸೂಕ್ತ ಕ್ರಮ ಕೈಗೊಳ್ಳಲಿದೆ. ಕನ್ನಡಿಗರ ಹಿತಾಸಕ್ತಿಗೆ ಧ್ವನಿಯಾಗಿ, ಅವರ ಸಮಸ್ಯೆಗಳಿಗೆ ಸ್ಪಂದಿಸಲು ಸರ್ಕಾರ ಸದಾ ಬದ್ಧವಾಗಿದೆ.
— DK Shivakumar (@DKShivakumar) October 25, 2026
Content Highlights: Karnataka CM DK Shivakumar warns of strict action against private companies that deliberately exclude Kannadigas from employment, stressing that the government will protect their rights, dignity and job opportunities.