

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ജിത്തു മാധവൻ ചിത്രം സീനിനെക്കുറിച്ച് നടൻ സൂര്യ. സിനിമ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്നും ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും സൂര്യ പറഞ്ഞു. കൂടാതെ കാക്ക കാക്ക, സിംഗം പോലൊരു പരിപാടിയല്ല, ഇന്ത ഇൻബരാജ് വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ നടന്ന പ്രൊമോഷൻ ഷോയ്ക്കിടെയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
'Scene' സിനിമ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. ജിത്തു മാധവന്റെ 'രോമാഞ്ചം', 'ആവേശങ്ങൾ' എന്നീ സിനിമകൾ നിങ്ങളെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. അതുപോലെ തന്നെ 'കാക്ക കാക്ക', 'സിംഗം' എന്നീ ചിത്രങ്ങൾക്ക് സമാനമായ ഒരു പാരലൽ ഇതിലും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. താരതമ്യം വേണ്ട, 'ഇന്ത ഇൻബരാജ് വേറെ…'. ഇതൊരു കംപ്ലീറ്റ് പാരലൽ എന്റർടൈനറാണ്, ഈ ദീപാവലിക്ക് കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ചിത്രം', സൂര്യ പറഞ്ഞു.
#Suriya: "I'm sure you will love #Scene. You all might have watched JithuMadhavan films Romancham and Aavesham. Likewise he created a parallel between Khakha Khakha and Singam🤩. There's no comparison, 'indha Inbaraj Vera...'🔥. It's a complete parallel entertainmer, all families & kids will enjoy scene for this Diwali🧨"
— AmuthaBharathi (@CinemaWithAB) October 24, 2026
അതേസമയം, ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ചിത്രത്തിലെ നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈശ്വരൻ എന്നാണ് ചിത്രത്തിലെ നസ്‌ലൻ കഥാപാത്രത്തിന്റെ പേര്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
Content Highlights: Suriya talks about scene movie