റാസൽഖെെമയിൽ ബീച്ചുകൾ താൽക്കാലികമായി അടച്ചു

പബ്ലിക് സർവീസ് ഡിപ്പാർട്മെന്റും റാസൽഖെെമ പൊലീസും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്

റാസൽഖെെമയിൽ ബീച്ചുകൾ താൽക്കാലികമായി അടച്ചു
dot image

റാസൽഖൈമയിലെ എല്ലാ ബീച്ചുകളും താൽക്കാലികമായി അടച്ചു. ഔദ്യോ​ഗികമായ അറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പബ്ലിക് സർവീസ് ഡിപ്പാർട്മെന്റും റാസൽഖെെമ പൊലീസും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. ഇരു ഡിപ്പാർട്മെന്റുകളുടെയും ഔദ്യോ​ഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് നിർദേശമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

റാസൽഖൈമയിലെ എല്ലാ ബീച്ചുകൾക്കും ഇത് ബാധകമാണ്. എന്നാൽ തിരികെ വീണ്ടും എപ്പോൾ തുറക്കുമെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. താമസക്കാരും സന്ദർശകരും നിർദേശങ്ങൾ പാലിക്കണമെന്നും അപ്ഡേറ്റുകൾക്കായി ​സർക്കാരിന്റെ ഔദ്യോ​ഗിക ചാനലുകൾ പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ പെട്ടന്നുള്ള ഈ അടച്ചുപൂട്ടലിന്റെ കാരണമെന്തെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Content Highlights: Beaches in Ras Al Khaimah have been temporarily closed, with residents and visitors advised to follow official safety updates.

dot image
To advertise here,contact us
dot image