അബുദാബി ബി​ഗ് ടിക്കറ്റ്; ഫെബ്രുവരി മൂന്നാം വാരത്തിൽ മലയാളി അടക്കം നാല് പ്രവാസികൾ ഭാ​ഗ്യശാലികൾ

ഹൈദരാബാദ് സ്വദേശിനി സന്ധ്യാ പ്രദീപിനും ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷമാണ്

അബുദാബി ബി​ഗ് ടിക്കറ്റ്; ഫെബ്രുവരി മൂന്നാം വാരത്തിൽ മലയാളി അടക്കം നാല് പ്രവാസികൾ ഭാ​ഗ്യശാലികൾ
dot image

അബുദാബി ബി​ഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ മൂന്നാം വാരത്തിൽ നടന്ന ഇ-ഡ്രോയിൽ നാല് പ്രവാസികളെ ഭാഗ്യം തുണച്ചു. വിജയികളിൽ രണ്ട് ഇന്ത്യക്കാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളുമാണുള്ളത്. 50,000 ദിർഹം വീതമാണ് (ഏകദേശം 11.30 ലക്ഷം രൂപ) ഓരോരുത്തർക്കും സമ്മാനമായി ലഭിച്ചത്. വിജയികളിൽ ഒരാൾ മലയാളിയായ ഗോപകുമാർ ദിവാകരൻ പിള്ളയാണ്.

ഓൺലൈൻ വഴി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് മലയാളിയായ ഗോപകുമാർ ദിവാകരൻ പിള്ള ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഭാ​ഗ്യം തേടിയെത്തിയ വിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടെന്ന് ​ഗോപകുമാർ പ്രതികരിച്ചു. മറ്റൊരു ഇന്ത്യൻ വിജയിയായ ഹൈദരാബാദ് സ്വദേശിനി സന്ധ്യാ പ്രദീപിനും ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷമാണ്. 2014 മുതൽ കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്ന സന്ധ്യ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ഇത്തവണ 20 പേരടങ്ങുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെയാണ് ടിക്കറ്റെടുത്തത്.

'ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡ് വിളിച്ചപ്പോൾ തന്നെ കാര്യം ഏകദേശം മനസ്സിലായിരുന്നു. എങ്കിലും വെബ്സൈറ്റിൽ കയറി വീഡിയോ കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് എനിക്ക് പൂർണ്ണമായും വിശ്വസിക്കാനായത്,' സന്ധ്യ പറഞ്ഞു.

അജ്മാനിൽ യൂണിഫോം ഷോപ്പ് നടത്തുന്ന മുഹമ്മദ് റാണ സൂരജുസ്സമാൻ ആണ് വിജയിച്ച മറ്റൊരു പ്രവാസി. 1987 മുതൽ യുഎഇയിൽ പ്രവാസിയായ റാണ, കഴിഞ്ഞ വർഷങ്ങളത്രയും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തു വന്നിരുന്നത്. അൽ ഐനിൽ താമസിക്കുന്ന 29-കാരനായ ബംഗ്ലാദേശ് സ്വദേശി എംഡി ജമീൽ ഹുസൈൻ ആണ് നാലാമത്തെ ഭാഗ്യശാലി. സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് ഈ യുവാവിനെ ഭാഗ്യം തേടിയെത്തിയത്.

Content Highlights: Four expatriates, including a Malayali, emerged as winners in the Abu Dhabi Big Ticket draw held in the third week of February, bringing joy to the Indian community in the UAE.

dot image
To advertise here,contact us
dot image