റമദാൻ മാസത്തിൽ ആഡംബര കാറുടമകളെ കേന്ദ്രീകരിച്ച് ഭിക്ഷാടനം; ദുബായിൽ ഒരാൾ അറസ്റ്റിൽ

പാര്‍ക്കിംഗ് ഏരിയകളിലും ട്രാഫിക് സിഗ്‌നലുകളിലും നിര്‍ത്തിയിടുന്ന ആഡംബര കാറുകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

റമദാൻ മാസത്തിൽ ആഡംബര കാറുടമകളെ കേന്ദ്രീകരിച്ച് ഭിക്ഷാടനം; ദുബായിൽ ഒരാൾ അറസ്റ്റിൽ
dot image

റമദാന്‍ മാസത്തിന്റെ മറവില്‍ ആഡംബര കാറുടമകളെ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിവന്ന ഒരാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും 20,000 ദിര്‍ഹത്തോളം തുകയും പോലീസ് പിടിച്ചെടുത്തു. പാര്‍ക്കിംഗ് ഏരിയകളിലും ട്രാഫിക് സിഗ്‌നലുകളിലും നിര്‍ത്തിയിടുന്ന ആഡംബര കാറുകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഭക്ഷണത്തിന് പോലും പണമില്ലെന്നും പറഞ്ഞ് സഹതാപം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

യുഎഇ നിയമപ്രകാരം ഭിക്ഷാടനം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 10,000 ദിര്‍ഹം പിഴയോ ആണ് ശിക്ഷ. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: Dubai police arrest a man for targeting luxury car owners for begging during Ramadan, intensifying crackdown on illegal street activities.

dot image
To advertise here,contact us
dot image