

ദുബായിലെ നിയമപ്രകാരം കെട്ടിട ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും വാടക വർദ്ധിപ്പിക്കാൻ അവകാശമില്ല. കെട്ടിട ഉടമകൾ ഇടയ്ക്കിടെ വാടക വർദ്ധനവ് നടത്തി താമസക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കാറുണ്ട്. എന്നാൽ ദുബായിലെ നിയമവ്യവസ്ഥ പലർക്കും അറിയാത്തതിനാൽ നടപടികളിലേക്ക് ആരും നീങ്ങാറില്ല. ദുബായിൽ കെട്ടിടവാടക വർദ്ധിപ്പിക്കുന്നതിനുള്ള നിയമം ഇങ്ങനെയാണ്.
നിലവിലുള്ള കരാർ കാലാവധി കഴിഞ്ഞ് അത് പുതുക്കുമ്പോൾ മാത്രമേ വാടക വർദ്ധിപ്പിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. കരാർ നിലനിൽക്കുന്ന സമയത്ത് വാടക കൂട്ടാൻ പാടില്ല. വാടക വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് കരാർ അവസാനിക്കുന്നതിന് കുറഞ്ഞത് 90 ദിവസം മുൻപെങ്കിലും ഉടമ രേഖാമൂലം അറിയിച്ചിരിക്കണം. 90 ദിവസം മുൻപ് അറിയിപ്പ് ലഭിച്ചില്ലെങ്കിൽ വാടക വർദ്ധനവ് അംഗീകരിക്കാൻ താമസക്കാർ ബാധ്യസ്ഥരല്ല.
വർഷത്തിൽ ഒരിക്കൽ മാത്രമേ വാടക വർദ്ധിപ്പിക്കാൻ പാടുള്ളൂ. വാടക എത്ര വർദ്ധിപ്പിക്കാം എന്നത് റെന്റൽ ഇൻഡക്സ് പ്രകാരമാണ് നിശ്ചയിക്കുന്നത്. നിലവിലെ വാടക വിപണി നിരക്കിനേക്കാൾ 10 ശതമാനത്തിൽ കുറവാണെങ്കിൽ ഉടമയ്ക്ക് വാടക കൂട്ടാൻ അനുവാദമില്ല. പരമാവധി അനുവദനീയമായ വർദ്ധനവ് 20 ശതമാനം മാത്രമാണ്.
Content Highlights: Dubai’s rental laws clearly state that landlords cannot increase rent arbitrarily. The regulations outline rent caps, notice periods, and RERA guidelines that both tenants and property owners must follow.