മുൻകൂർ പണം നൽകാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; സംവിധാനവുമായി ജസീറ എയര്‍വേയ്‌സ്

എയര്‍ലൈനിന്റെ വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പേമെന്റ് ഘട്ടമെത്തുമ്പോള്‍ ഇന്‍സ്റ്റാള്‍മെന്റ് പേമെന്റും ദൃശ്യമാകും

മുൻകൂർ പണം നൽകാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; സംവിധാനവുമായി ജസീറ എയര്‍വേയ്‌സ്
dot image

മുന്‍കൂര്‍ പണം നല്‍കാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സംവിധാനവുമായി കുവൈത്തിലെ പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്‌സ്. ടിക്കറ്റ് നിരക്ക് തവണകളായി അടക്കാനും സൗകര്യമുണ്ട്. പുതിയ പ്രഖ്യാപനത്തിലൂടെ കുവൈത്തില്‍ ഇത്തരത്തില്‍ സേവനം ലഭ്യമാക്കുന്ന ആദ്യ വിമാന കമ്പനിയായ ജസീറ എയര്‍വേയ്‌സ് മാറി.

'ഫ്‌ളൈ നൗ, പേ ലേറ്റര്‍ എന്ന പേരിലാണ് യാത്രക്കാര്‍ക്കായി പുതിയ സംവിധാനം ജസീറ എയര്‍വെയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദോശിക പേമെന്റ് സേവന ദാതാക്കളായ ദീമയുമായി സഹകരിച്ചാണ് പദ്ധതി. ഇതു പ്രകാരം കൈയ്യില്‍ പണമില്ലെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇത് പിന്നീട് രണ്ട് മുതല്‍ നാല് വരെയുള്ള തവണകളായി അടച്ചാല്‍ മതിയാകും. അതിന് പ്രത്യേക പലിശയും ഈടാക്കില്ല. കുവൈത്ത് ദിനാറിലാണ് നിലവില്‍ ഇടപാടുകള്‍ നടത്താനാവുക.

എയര്‍ലൈനിന്റെ വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പേമെന്റ് ഘട്ടമെത്തുമ്പോള്‍ ഇന്‍സ്റ്റാള്‍മെന്റ് പേമെന്റും ദൃശ്യമാകും. ഇത് തെരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് ബുക്കിംഗ് തുക രണ്ടോ നാലോ തവണകളായി വിഭജിക്കാനും സംവിധാനമുണ്ട്. അന്തിമ സ്ഥിരീകരണത്തിന് മുമ്പ് ഷെഡ്യൂള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ജസീറ എയര്‍വേയ്‌സ് അറിയിച്ചു.

കൈയില്‍ പണമില്ലെങ്കിലും നിരക്ക് കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും അതിലൂടെ യാത്രകള്‍ മൂന്‍കൂട്ടി ആസൂത്രണം ചെയ്യാനും കഴിയുമെന്നും അധികൃതര്‍ ചൂണ്ടികാട്ടി. തവണ വ്യവസ്ഥ അടിസ്ഥാനത്തിലുള്ള വിമാന പേയ്മെന്റുകള്‍ ആഗോളതലത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോള്‍, കുവൈത്ത് വിപണിയില്‍ പൂര്‍ണമായും പ്രാദേശികവല്‍ക്കരിച്ച സേവനം അതരിപ്പിക്കാനായത് ശ്രദ്ധേയമായ നാഴികക്കല്ലാണെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചൂണ്ടികാട്ടുന്നു. പ്രാദേശിക ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം ആഗോളതലത്തില്‍ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നൂതന സേവനങ്ങള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കുമെന്ന് ജസീറ എയര്‍വേയ്സ് അറിയിച്ചു.

Content Highlights: Kuwait introduces a new system allowing passengers to book flight tickets without advance payment, offering greater flexibility and travel convenience.

dot image
To advertise here,contact us
dot image