

റമദാന്‍ മാസം ആരംഭിച്ചതോടെ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തി. പൊതുജനങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാനും ഷോപ്പിങ്ങിനും മറ്റുമായി തടസ്സമില്ലാതെ പോകാന്‍ മെട്രോ, ട്രാം, പാര്‍ക്കിംഗ്, സാലിക് എന്നിവയുടെ സമയങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ഇനി ഒരു മാസകാലത്തേക്ക് ദുബായ് മെട്രോയുടെ റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ സര്‍വീസുകള്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 12 വരെയും വെള്ളിയാഴ്ചകളില്‍ രാത്രി ഒരു മണി വരെയും സര്‍വീസ് നടത്തും. ദുബായ് ട്രാം രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയും സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ അറിയിച്ചു. അതേ സമയം ഞായറാഴ്ചകളില്‍ മെട്രോ രാവിലെ 8 മണിക്കും ട്രാം 9 മണിക്കും മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ. വാഹന പാര്‍ക്കിംഗ് ക്രമീകരണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Content Highlights: Dubai changes public transport operating hours during Ramadan