

റമദാന്‍ മാസത്തില്‍ ഗാസയിലേക്ക് സംയുക്തമായി നൂറ് ടണ്‍ അടിയന്തര സഹായം അയച്ച് യുഎഇയും ബഹ്‌റൈനും. യുദ്ധക്കെടുതിയില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൃത്രിമ അവയവങ്ങളും തുടര്‍ ചികിത്സയും ലഭ്യമാക്കാനുളള പദ്ധതിയുടെ രണ്ടാം ഘട്ടം ഷാര്‍ജ എമിറേറ്റും പ്രഖ്യാപിച്ചു. യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് റമദാന്‍ കാലത്ത് അധികം സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും കൈകോര്‍ത്തത്.
യുഎഇയുടെ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെയും ബഹ്റൈനിലെ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് ഗാസയിലെ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കിയത്. ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളം വഴിയായിരുന്നു സഹായകൈമാറ്റം. മരുന്നകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യ വസതുക്കളാണ് മാനുഷിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതേ സമയം ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഫോര്‍ ഗാസ എന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു.
യുദ്ധക്കെടുതിയില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട ആയിരം കുട്ടികള്‍ക്ക് കൃത്രിമ അവയവങ്ങളും തുടര്‍ ചികിത്സയും ലഭ്യമാക്കുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷം നീളുന്ന സമഗ്രമായ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ റമദാനില്‍ ഗാസയിലെ അനാഥ കുട്ടികള്‍ക്കായി ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ ഷെയ്ഖാ ജാവാഹീര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി തുടക്കം കുറിച്ച പദ്ധതിയുടെ തുടര്‍ച്ചയാണിത്.
2025ല്‍ സമാഹരിച്ച 10 ദശലക്ഷം ദിര്‍ഹം ഉപയോഗിച്ച് 555 കുട്ടികള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അംഗവൈകല്യം സംഭവിച്ച കുട്ടികളുടെ ശാരീരികവും മാനസികവുമായ വീണ്ടെടുപ്പിനാണ് മുന്‍ഗണന. കുട്ടികള്‍ വളരുന്നതിനനുസരിച്ച് 18 വയസ് വരെ കൃത്രിമ അവയവങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും ഈ ദീര്‍ഘകാല പദ്ധതിയല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: The UAE and Bahrain have launched humanitarian aid initiatives for Gaza during Ramadan, providing essential relief supplies and food assistance to support families affected by the ongoing crisis.