വഴിയിൽ നിൽക്കുന്നവർക്ക് ഐഫോൺ; ദുബായിൽ സൗജന്യ വിതരണവുമായി ഇൻഫ്ലുവൻസർ

വീഡിയോ വൈറലായതോടെ കമന്റ് ബോക്സുകളിൽ ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു

വഴിയിൽ നിൽക്കുന്നവർക്ക് ഐഫോൺ; ദുബായിൽ സൗജന്യ വിതരണവുമായി ഇൻഫ്ലുവൻസർ
dot image

ദുബായിലെ തിരക്കേറിയ പൊതുസ്ഥലത്ത് വെച്ച് വഴിയരികിൽ നിന്നവർക്കെല്ലാം പുത്തൻ ഐഫോണുകൾ സൗജന്യമായി വിതരണം ചെയ്ത് ജർമൻ ഇൻഫ്ലുവൻസർ യൂനസ് സാറൂ. ഐഫോൺ സമ്മാനമായി ലഭിച്ചവരുടെ സന്തോഷവും അമ്പരപ്പും നിറഞ്ഞ ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്.

ദുബായ് ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ അസാധാരണ സംഭവം നടന്നത്. ആദ്യം വളരെ ശാന്തമായി ക്യൂവിൽ നിന്ന് ആളുകൾ ഫോണുകൾ വാങ്ങി. എന്നാൽ ഫോണുകൾ തീർന്നുപോകുമോ എന്ന ആശങ്കയുണ്ടായതോടെ ആളുകൾ തിക്കി തിരക്കാൻ തുടങ്ങി. ബോക്സുകൾ തീരുന്നതുവരെ ആളുകൾ യൂനസിന് ചുറ്റും തടിച്ചുകൂടി. അവസാന ഫോണും വാങ്ങിയ ശേഷമാണ് ആൾക്കൂട്ടം പിരിഞ്ഞുപോയത്.

വീഡിയോ വൈറലായതോടെ കമന്റ് ബോക്സുകളിൽ ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇതിൽ കൂടുതൽ പേരും മലയാളികളാണെന്നതാണ് മറ്റൊരു വസ്തുത. അതിൽ പലരും ഉന്നയിക്കുന്ന ആരോപണം യൂനസ് വിതരണം ചെയ്തത് ഐഫോണുകളല്ല, മറിച്ച് വെറും കാലി ബോക്സുകൾ മാത്രമാണെന്നതാണ്.

ഒരു ബോക്സിൽ മാത്രമേ യഥാർത്ഥത്തിൽ ഫോൺ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ളവ ആളുകളെ ആകർഷിക്കാൻ വേണ്ടി നൽകിയ കാലി ബോക്സുകളാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. ഐഫോൺ കിട്ടിയെന്ന് ചിലർ അവകാശപ്പെടുമ്പോൾ, കിട്ടിയത് കാലി ബോക്സാണെന്ന പരിഭവത്തിലാണ് മറ്റുചിലർ.

ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 കോടിയിലധികം ഫോളോവേഴ്‌സുണ്ട് യൂനസ് സാറൂവിന്. വെറും പ്രശസ്തിക്ക് വേണ്ടി ഇത്തരമൊരു പ്രവർത്തി യൂനസ് ചെയ്യുമോയെന്നും ആളുകൾ ചർച്ച ചെയ്യുന്നുണ്ട്.

Content Highlights: A popular influencer in Dubai distributed free iPhones to passersby as part of a social media campaign and brand promotion initiative. Videos and photos of the giveaway went viral, creating an exciting experience for participants. Such campaigns serve as effective tools for brand awareness, tech product promotion, and social media engagement.

dot image
To advertise here,contact us
dot image