40ലധികം സെൻസറുകൾ, തിരക്കേറിയ റോഡുകൾ എളുപ്പത്തിൽ മറികടക്കും; ഡ്രൈവറില്ലാ കാറുകളുടെ പ്രത്യേകതകൾ

ദുബായുടെ ഭാവി ഗതാഗത പദ്ധതികളിലെ നിർണായകമായ ഒരു ചുവടുവെപ്പാണ് ഡ്രൈവറില്ലാ കാറുകൾ

40ലധികം സെൻസറുകൾ, തിരക്കേറിയ റോഡുകൾ എളുപ്പത്തിൽ മറികടക്കും; ഡ്രൈവറില്ലാ കാറുകളുടെ പ്രത്യേകതകൾ
dot image

ദുബായില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഡ്രൈവറില്ലാ ടാക്‌സി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും കഴിഞ്ഞ ദിവസം ഔദ്യോ​ഗികമായി ഉദ്​ഘാടനം ചെയ്തിരുന്നു. പതിവ് ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, ഷെയ്ഖ് ഹംദാൻ വാഹനത്തിനുള്ളിൽ ഇരുന്നാണ് ഡ്രൈവറില്ലാ ടാക്സിയുടെ യാത്രയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് മദീന ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റിലേക്ക് ഈ വാഹനത്തിൽ റാഷിദ് അല്‍ മക്തും യാത്ര ചെയ്തു.

ദുബായുടെ ഭാവി ഗതാഗത പദ്ധതികളിലെ നിർണായകമായ ഒരു ചുവടുവെപ്പാണ് ഡ്രൈവറില്ലാ കാറുകൾ. 2026-ന്റെ ആദ്യ പാദത്തിൽ ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾക്ക് നിരവധി പ്രത്യകതകളാണുള്ളത്. 40ലധികം സെൻസറുകൾ, ദുബായിലെ ​തിരക്കേറിയ റോഡുകൾ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഇതിന്റെ പ്രത്യകതയാണ്.

  1. സ്വയം നിയന്ത്രിതം

പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന കാറുകളാണിത്. ഇതിൽ മനുഷ്യൻ നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് സംവിധാനമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഉപയോഗിച്ചാണ് കാർ സ്വയം തീരുമാനങ്ങൾ എടുക്കുന്നത്.

  1. ഇതിൽ 40-ലധികം സെൻസറുകൾ അടങ്ങിയിരിക്കുന്നു.

ഈ വാഹനത്തിൽ 40-ലധികം സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ലിഡാർ (LiDAR), റഡാറുകൾ, സ്മാർട്ട് ക്യാമറകൾ എന്നിവ ഉൾപ്പെടുന്നു. ഇവയെ കാറിന്റെ കണ്ണുകളായും ചെവികളായും കരുതാം. ഇവ നിരന്തരം റോഡ് സ്കാൻ ചെയ്യുകയും മറ്റ് വാഹനങ്ങളെ നിരീക്ഷിക്കുകയും കാൽനടയാത്രക്കാരെ ശ്രദ്ധിക്കുകയും ട്രാഫിക് സിഗ്നലുകൾ തിരിച്ചറിയുകയും ചെയ്യുന്നു.

  1. ലൈവ് ഡാറ്റയും എച്ച്ഡി (HD) മാപ്പുകളും ഉപയോഗിക്കുന്നു

തത്സമയ വിവരങ്ങൾ, ഹൈ-ഡെഫനിഷൻ (എച്ച്ഡി) മാപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി ഓടുന്നത്. ഇത് ഒരു നിശ്ചിത റൂട്ടിലൂടെ മാത്രം പോകുന്ന ഒന്നല്ല. ഓരോ നിമിഷവും റോഡിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി സുരക്ഷിതമായി മാറ്റങ്ങൾ വരുത്താൻ വാഹനത്തിന് സാധിക്കും.

  1. തിരക്കേറിയ ദുബായ് റോഡുകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയും

തിരക്കേറിയ ദുബായ് റോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കും ഇതൊരു ടെസ്റ്റ് ട്രാക്കിൽ മാത്രം ഓടുന്ന കാറല്ല. യഥാർത്ഥ ട്രാഫിക്കുള്ള റോഡുകളിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ ജ​ഗ്​ഷനുകൾ, സിഗ്നലുകൾ, ലെയിൻ മാറ്റങ്ങൾ, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് എന്നിവയെല്ലാം കൃത്യമായി കൈകാര്യം ചെയ്യാൻ വാഹനത്തിന് കഴിയും.

  1. ഏറ്റവും പുതിയ സാങ്കേതിക വിദ്യ

ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് ഡ്രൈവർരഹിത ടാക്സികളുടെ പ്രവർത്തനം. വലിയ തോതിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് പ്രത്യേകം നിർമിച്ചിരിക്കുന്നത്.

  1. ആഗോള ഡ്രൈവിംഗ് പരിചയം

ദുബായിൽ എത്തുന്നതിന് മുമ്പ്, ഈ സേവനദാതാവിന്റെ വാഹനങ്ങൾ വിവിധ നഗരങ്ങളിലായി 15 കോടിയിലധികം കിലോമീറ്റർ സുരക്ഷിതമായി ഓടുകയും ഒരു കോടിയിലധികം യാത്രകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

  1. ദുബായിലെ കൺട്രോൾ സെന്റർ

വാഹനത്തിന്റെ കമ്പനി ചൈനയ്ക്ക് പുറത്തുള്ള തങ്ങളുടെ ആദ്യത്തെ ഡ്രൈവർരഹിത വാഹന ഓപ്പറേഷൻ സെന്റർ ദുബായിൽ തുറന്നു. ദുബായ് സയൻസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ 2,000 ചതുരശ്ര മീറ്റർ സെന്റർ, ടാക്സികൾ നിരീക്ഷിക്കുകയും അവയുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുകയും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

Content Highlights: Driverless cars (Autonomous Vehicles) are the latest innovation in smart transportation. Each vehicle is equipped with over 40 sensors, including LiDAR, radar, and cameras, that actively monitor the surrounding environment.

dot image
To advertise here,contact us
dot image