

വനിതാ പ്രീമിയർ ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ മൂന്നാം ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ജയന്റ്‌സുമായി നടന്ന മത്സരത്തിൽ 32 റൺസിനായിരുന്നു ആർസിബിയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ ഗുജറാത്ത് ഓൾ ഔട്ടായി. ആർസിബിക്ക് വേണ്ടി രാധ യാദവ്(66 ), റിച്ച ഘോഷ് (44 ) എന്നിവർ തിളങ്ങി.
ബൗളിങ്ങിൽ ശ്രേയങ്ക പാട്ടീലിന്റെ അഞ്ചുവിക്കറ്റ് പ്രകടനവും ആർസിബിയെ വിജയത്തിലേക്ക് നയിച്ചു. ഗുജറാത്തിന് വേണ്ടി ബാറ്റിങ്ങിൽ ഭാരതി ഫുൽമാലി 39 റൺസും ബെത് മൂണി 27 റൺസും നേടി.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആർ സി ബി ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി നാല് പോയിന്റുള്ള ജി ജി മൂന്നാം സ്ഥാനത്താണ്.
Content Highlights: RCB remain unbeaten; beat Gujarat to win third in WPL