ആറ് വിഭാ​ഗങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ സൗജന്യം; പദ്ധതിയുമായി യുഎഇ

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ക്കാണ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആറ് വിഭാ​ഗങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ സൗജന്യം; പദ്ധതിയുമായി യുഎഇ
dot image

യുഎഇയില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് വിഭാഗങ്ങള്‍ക്ക് ഇൻഫ്ലുവൻസ വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കും. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുളളവര്‍ക്കാണ് സൗജ്യമായി വാക്‌സിന്‍ നല്‍കുന്നത്. യുഎഇയില്‍ ഇനി മുതല്‍ സീസണല്‍ ഇൻഫ്ലുവൻസ വാക്‌സിന്‍ ദേശീയ പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇൻഫ്ലുവൻസ വൈറസ് പ്രതിരോധിക്കുന്നതിനായി ശക്തമായ നടപടിയാണ് യുഎഇ ഭരണകൂടം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട ആറ് വിഭാഗങ്ങള്‍ക്ക് ഇൻഫ്ലുവൻസ വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുന്നത്. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, തീര്‍ത്ഥാടകര്‍ എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ക്കാണ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് അംഗീകൃത സര്‍ക്കാര്‍ ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ അതോറിറ്റി നിശ്ചയിക്കുന്ന മറ്റ് പ്രത്യേക സ്ഥലങ്ങള്‍ എന്നിവ വഴി വാക്‌സിന്‍ ലഭ്യമാക്കും.

വാക്‌സിന്‍ വഴി ഇൻഫ്ലുവൻസ പടരുന്നത് 90 ശതമാനം വരെ തടയാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വാക്‌സിന്‍ സ്വീകരിച്ച് ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിരോധശേഷി വര്‍ധിക്കും. രോഗം ഗുരുതരമാകുന്നത് 60 ശതമാനം വരെയും മരണം സംഭവിക്കാനുള്ള സാധ്യത 80 ശതമാനം വരെയും കുറക്കാനും കഴിയും.

ഒരു തവണ കുത്തിവയ്പ്പ് എടുത്താല്‍ കുറഞ്ഞത് ആറ് മാസത്തേക്ക് സംരക്ഷണം ലഭിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ലോകമെമ്പാടും ഏകദേശം 100 കോടി ആളുകള്‍ക്ക് ഇൻഫ്ലുവൻസ ബാധിക്കുന്നുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. ഇതിൽ 50 ലക്ഷത്തോളം കേസുകള്‍ ഗുരുതരമാകാറുണ്ടെന്നും ആരോഗ്യ മേഖലയില്‍ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

Content Highlights: The UAE has announced a public health initiative providing free influenza vaccination to six specific categories. The move aims to enhance community health protection and reduce the spread of seasonal influenza. Authorities stated that the program is part of broader preventive healthcare measures across the country.

dot image
To advertise here,contact us
dot image