എവിടെ 'ദൃശ്യം 3'? 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് ഇതാ; മലയാളത്തിന് നിരാശ

രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്

എവിടെ 'ദൃശ്യം 3'? 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് ഇതാ; മലയാളത്തിന് നിരാശ
dot image

സൂപ്പർതാരങ്ങളുടെത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകൾ ആണ് 2026 ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. പല പാൻ ഇന്ത്യൻ സിനിമകളും 2026 ൽ ബോക്സ് ഓഫീസ് പിടിച്ചടക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി. ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നത്. ഒരു മലയാളം സിനിമ മാത്രമാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചത്.

സിദ്ധാർഥ് ആനന്ദ് ഒരുക്കി ഷാരൂഖ് ഖാൻ നായകനായി എത്തുന്ന കിംഗ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ചിത്രത്തിൽ ദീപിക പദുകോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. വമ്പൻ ബജറ്റിൽ നിതീഷ് തിവാരി ഒരുക്കുന്ന രാമായണ ആണ് രണ്ടാം സ്ഥാനത്ത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

king srk

വിജയ് ചിത്രം ജനനായകൻ മൂന്നാം സ്ഥാനം നേടിയപ്പോൾ സന്ദീപ് റെഡ്‌ഡി വാങ്ക-പ്രഭാസ് ചിത്രം സ്പിരിറ്റ് ലിസ്റ്റിലെ നാലാം സ്ഥാനം കയ്യടക്കി. ഗീതു മോഹൻദാസ് ഒരുക്കി യഷ് നായകനായി എത്തുന്ന ടോക്സിക് അഞ്ചാം സ്ഥാനത്തുണ്ട്. മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സൽമാൻ ഖാൻ ചിത്രം ബാറ്റിൽ ഓഫ് ഗാൽവൻ ആണ് അരാം സ്ഥാനം നേടിയിരിക്കുന്നത്. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ് ചിത്രമായ ആൽഫ ആണ് ഏഴാം സ്ഥാനത്ത്. ചിത്രത്തെ ഏപ്രിലിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ആലിയ ഭട്ടും ശർവരിയുമാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ധുരന്തർ 2 , ബോർഡർ 2 എന്നിവയാണ് എട്ടും ഒൻപതും സ്ഥാനങ്ങളിൽ ഉള്ളത്. പ്രദീപ് രംഗനാഥൻ ചിത്രം ലവ് ഇൻഷുറൻസ് കമ്പനി ആണ് പത്താം സ്ഥാനം നേടിയിരിക്കുന്നത്. വിഘ്‌നേശ് ശിവൻ ഒരുക്കിയ സിനിമ ഫെബ്രുവരിയിൽ പുറത്തിറങ്ങും. ആദ്യ പത്തിൽ മലയാളം സിനിമകൾക്ക് ഒന്നും ഇടംപിടിക്കാനായില്ല.

പ്രഭാസ് ചിത്രം ഫൗസി , നാനിയുടെ ദി പാരഡൈസ്, രാംചരൺ ചിത്രം പെഡ്ഡി, ജൂനിയർ എൻടിആർ-പ്രശാന്ത് നീൽ കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രം, ലവ് ആൻഡ് വാർ, ഭൂത് ബംഗ്ലാ, രാഘവ ലോറൻസ്-നിവിൻ പോളിയുടെ ബെൻസ്, ശക്തി ശാലിനി, പാട്രിയറ്റ്, ഓ റോമിയോ എന്നിവയാണ് യഥാക്രമം പതിനൊന്ന് മുതൽ ഇരുപത് വരെയുള്ള സിനിമകൾ. മലയാളികൾ ഒന്നടങ്ങൾ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 യ്ക്ക് ലിസ്റ്റിൽ ഇടം നേടാനായില്ല.

Content Highlights : IMDb most anticipated movies of 2026 list out now no Mohanlal film Drishyam 3

dot image
To advertise here,contact us
dot image