യുഎഇയിൽ നാളെ ഐക്യദാർഢ്യ ദിനം; ആചരണത്തിന് ആഹ്വാനം നൽകി ദുബായ് ഭരണാധികാരി

എല്ലാ വര്‍ഷവും ജനുവരി 17 ന്, യുഎഇയിലെ ജനങ്ങള്‍ കാണിക്കുന്ന ദൃഢനിശ്ചയം, ഐക്യം, ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ച് ചിന്തിക്കുന്നതായി അധികൃതർ

യുഎഇയിൽ നാളെ ഐക്യദാർഢ്യ ദിനം; ആചരണത്തിന് ആഹ്വാനം നൽകി ദുബായ് ഭരണാധികാരി
dot image

യുഎഇയില്‍ നാളെ ഐക്യദാര്‍ഢ്യ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അബുദബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തിന് നാളെ നാല് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ആഹ്വാനം.

എല്ലാ വര്‍ഷവും ജനുവരി 17 ന്, യുഎഇയിലെ ജനങ്ങള്‍ കാണിക്കുന്ന ദൃഢനിശ്ചയം, ഐക്യം, ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതായി ഷെയ്ഖ് ഹമദാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ആഗോളതലത്തില്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി എല്ലാവരും ദേശീയ പതാകയ്ക്ക് പിന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also Read:

നാളെ രാവിലെ പതിനൊന്ന് മണിക്ക് സംപ്രേഷണം ചെയ്യുന്ന ദേശീയ ഗാനം കേള്‍ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ പിന്‍തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. 2022 ജനുവരി 17 ന് ആയിരുന്നു ഹൂതി വിമതര്‍ അബുദാബിയില്‍ ആക്രമണം നടത്തിയത്.

Content Highlights: The UAE will observe Solidarity Day tomorrow following a call by the Dubai ruler for nationwide participation. The observance is intended to promote unity and shared values across the country. Authorities have encouraged residents and institutions to take part in the commemorative activities marking the occasion.

dot image
To advertise here,contact us
dot image