വിശ്വരാജിന്റെ അപരാജിത സെഞ്ച്വറി; പഞ്ചാബിനെ തോൽപ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ഫൈനലിൽ

പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലിൽ

വിശ്വരാജിന്റെ അപരാജിത സെഞ്ച്വറി; പഞ്ചാബിനെ തോൽപ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ഫൈനലിൽ
dot image

പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം 39 .1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര മറികടന്നു.

വിശ്വരാജ് ജഡേജയുടെ അർധ സെഞ്ച്വറിയും പ്രേരക് മങ്കാഡ്, ഹർവിക് ദേശായി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് അനായാസ വിജയത്തിലേക്ക് സൗരാഷ്ട്രയെ നയിച്ചത്. വിശ്വരാജ് ജഡേജ 127 പന്തുകളിൽ 18 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 165 റൺസ് നേടി പുറത്താകാതെ നിന്നു. ഹർവിക് ദേശായി 64 റൺസും പ്രേരക് മങ്കാഡ് 52 റൺസും നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി അമോൽപ്രീത് സിങ്(100 ) സെഞ്ച്വറി നേടി. പ്രഭ്സിമ്രാൻ സിങ് 87 റൺസും രമൺദീപ് സിങ് 42 റൺസും നേടി. സൗരാഷ്ട്രയ്ക്കായി ചേതൻ സക്കറിയ നാല് വിക്കറ്റുകൾ നേടി. ജനുവരി 18 ന് വിദർഭയോടാണ് ഫൈനൽ പോരാട്ടം. കർണാടകയെ സെമിയിൽ തോൽപ്പിച്ചാണ് വിദർഭ കലാശപ്പോരിനെത്തുന്നത്.

Content Highlights: Vishwaraj's unbeaten century; Saurashtra defeats Punjab, enters Vijay Hazare final

dot image
To advertise here,contact us
dot image