

സൗദി അറേബ്യയില്‍ എല്ലാ മേഖലയിലും വനിതകളുടെ പങ്കാളിത്തം വര്‍ധിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജവാസത് പൊലീസില്‍ 362 വനിതകള്‍ കൂടി പുതിയതായി എത്തി. വരും വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കാലത്തിനൊപ്പം സൗദി അറേബ്യയും മാറുകയാണ്. അതിന്റെ തെളിവാണ് വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന വനിതകളുടെ പങ്കാളിത്തം. ഇനി മുതല്‍ എയര്‍പ്പോര്‍ട്ടുകളില്‍ ഇമിഗ്രേഷന്‍ സേവനം നല്‍കാനും വിസ നിയമലംഘകരെ പിടികൂടാനും വനിതാ പൊലീസുകാര്‍ കൂടുതലായുണ്ടാവും. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫിന്റെ നേതൃത്വത്തിലാണ് ജവാസത്ത് വിഭാഗത്തിലെ ആറാമത് ബാച്ച് വനിതാ കേഡറ്റുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.
പുതിയതായി പുറത്തിറങ്ങിയ കേഡറ്റുകള്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനമാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. പാസ്പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവുമായ വിഷയങ്ങളില്‍ പ്രത്യേക പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിനായി പാസ്പോര്‍ട്ട് സംവിധാനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം കൂടി നേടിയാണ് പുതിയ വനിതാ ഉദ്യോഗസ്ഥര്‍ ജോലിക്കായി എത്തുന്നത്.
സൗദിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനായി ഓരോരുത്തരും പരമാവധി പരിശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷാ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇതിന് പുറമെ പൊതുസേവന രംഗം ആധുനികവല്‍ക്കരിക്കുന്നതിന് മന്ത്രാലയം പ്രത്യക പരിഗണന നല്‍കുന്നുണ്ട്.
Content Highlights: Women’s participation across all sectors in Saudi Arabia is steadily increasing. The trend reflects broader social and economic reforms aimed at expanding opportunities and workforce inclusion. Authorities and reports indicate growing involvement of women in professional, economic, and public spheres, marking a significant shift in the country’s development trajectory.