ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും പുതിയ നമ്പർ പ്ലേറ്റുകൾ; പദ്ധതിയുമായി ഷാർജ പൊലീസ്

പുതിയ രജിസ്ട്രേഷൻ നമ്പറുകൾ ലേലത്തിലൂടെയായിരിക്കും വിൽപന നടത്തുക

ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും പുതിയ നമ്പർ പ്ലേറ്റുകൾ; പദ്ധതിയുമായി ഷാർജ പൊലീസ്
dot image

ഷാർജയിൽ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമായി പുതിയ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി. ഷാർജ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിന്റെ സവിശേഷമായ വ്യക്തിത്വവും ഈ വാഹനങ്ങളുടെ പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ, ഉയർന്ന ഗുണനിലവാരമുള്ളതും വ്യത്യസ്തവുമായ രജിസ്ട്രേഷൻ സാധ്യതകൾ വാഹന ഉടമകൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഷാർജയുടെ ഔദ്യോ​ഗിക ദൃശ്യസാദൃശ്യങ്ങളുമായി സാമ്യമുള്ള രീതിയിലാണ് പുതിയ നമ്പർ പ്ലേറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ക്ലാസിക് വാഹനങ്ങൾക്ക് ഒന്നാം ക്യാറ്റ​ഗറിയിൽ പ്രൈവറ്റ് നമ്പർ പ്ലേറ്റുകളും മോട്ടോർ സൈക്കിളുകൾക്ക് ഒന്നാം ക്യാറ്റ​ഗറി നമ്പർ പ്ലേറ്റുകളുമാണ് നൽകിയിരിക്കുന്നത്. നമ്പർ പ്ലേറ്റുകൾ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോഴും ക്ലാസിക് കാറുകളുടെയും മോട്ടർ സൈക്കിളുകളും പൈതൃക മൂല്യവും തനിമയും സംരക്ഷിക്കപ്പെടും. ഇതോടെ വാഹനം റോഡുകളിൽ അഭിമാനപൂർവ്വം പുറത്തിറക്കാനുള്ള അവസരമാണ് ഉടമകളെ തേടിയെത്തുന്നത്.

പുതിയ രജിസ്ട്രേഷൻ നമ്പറുകൾ 'എമിറേറ്റ്‌സ് ഓക്ഷൻ' വഴി ലേലത്തിലൂടെയായിരിക്കും വിൽപന നടത്തുക. ഇത് വാങ്ങുന്നവർക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള നമ്പറുകൾ തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന അവസരങ്ങൾ ഉറപ്പാക്കുന്നു. ഗുണനിലവാരവും വൈവിധ്യവും ഒപ്പം സവിശേഷതയും ഒത്തുചേരുന്ന നമ്പർ പ്ലേറ്റുകൾ ലഭ്യമാക്കുന്ന രീതിയിലാണ് ഈ ലേല സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഗതാഗത സേവന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള ഷാർജയുടെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

വാഹന ഉടമകൾക്ക് ഉയർന്ന ഗുണനിലവാരമുള്ളതും സവിശേഷവുമായ സേവനങ്ങൾ നൽകുന്നതിനായി ഷാർജ തുടർച്ചയായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ വിഭാഗം നമ്പർ പ്ലേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇത്തരം പ്രത്യേക പ്ലേറ്റുകൾ അവതരിപ്പിക്കുന്നതിലൂടെ, ക്ലാസിക് വാഹനങ്ങളെയും മോട്ടോർ സൈക്കിളുകളെയും ആദരിക്കുക മാത്രമല്ല, ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ശ്രമങ്ങളെ ശക്തിപ്പെടുത്തുക കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത് വാഹന ഉടമകൾക്ക് കൂടുതൽ ലളിതവും വ്യവസ്ഥാപിതവുമായ രജിസ്‌ട്രേഷൻ അനുഭവം ഉറപ്പാക്കുന്നു.

Content Highlights: Sharjah Police Launches Project To Issue New Number Plates For Classic Vehicles And Motorcycles

dot image
To advertise here,contact us
dot image