ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി പ്രവാസ ലോകം; ആഘോഷങ്ങൾക്ക് കുറവ് വരുത്താതെ ബഹ്റൈൻ

ക്രിസ്മസിനെ ആഘോഷ പൂര്‍വ്വം വരവേല്‍ക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി പ്രവാസ ലോകം; ആഘോഷങ്ങൾക്ക് കുറവ് വരുത്താതെ ബഹ്റൈൻ
dot image

ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി പ്രവാസ ലോകം. കേരളത്തിലേതിന് സമാനമായി ഫ്‌ളാറ്റുകള്‍ കയറിയിറങ്ങി സ്‌നേഹ സന്ദേശം കൈറുകയാണ് ബഹ്‌റൈനിലെ വിവിധ പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തിലുളള കരോള്‍ സംഘങ്ങള്‍. ക്രിസ്മസ് വിപണിയും ഇവിടെ സജീവമാണ്.

ക്രിസ്മസിനെ ആഘോഷ പൂര്‍വം വരവേല്‍ക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. നാട്ടിലില്ലെങ്കിലും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്താന്‍ അവര്‍ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് ബഹ്‌റൈനിലുടനീളമുളള കാഴ്ചകള്‍. വിവിധ പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട ഗായക സംഘങ്ങള്‍ ഫ്ലാറ്റുകൾ കയറിയിറങ്ങി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. പ്രത്യേക കരോള്‍ സംഘങ്ങളും സജീവമാണ്.‌‌‌

ബഹ്റൈനിലെ വിവിധ ക്രിസ്ത്യന്‍ പള്ളികള്‍, കേരള കാത്തോലിക് അസോസിയേഷന്‍, ഇന്ത്യന്‍ ക്ലബ്, കേരളീയ സമാജം തുടങ്ങി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കരോള്‍ മത്സരങ്ങള്‍, ട്രീ കോമ്പറ്റീഷനുകള്‍, കേക്ക് നിര്‍മാണ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു. രാജ്യത്തെ ദേവാലയങ്ങളില്‍ നാളെ പ്രത്യേക പ്രാര്‍ത്ഥനകളും ശ്രുശ്രൂഷകളും നടക്കും.

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, മനാമ തിരുഹൃദയ ദേവാലയം, മാര്‍ത്തോമാ പാരിഷ്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ച്, സിഎസ്ഐ സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളി എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് പ്രമുഖ വൈദികര്‍ നേതൃത്വം നല്‍കും.

സ്വദേശികളുടെ പങ്കാളിത്തതോടെ ഹോട്ടലുകളിലും ക്ലബ്ബുകളിലും പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിക്കും. രാജ്യത്തെ ചെറുതും വലുതുമായ വ്യപാര സ്ഥാപങ്ങളിളും ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചു. ക്രിസ്മസ് ട്രീക്കും വസ്ത്രങ്ങള്‍ക്കുമായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയാണ് വ്യാപാരികള്‍ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്.

Content Highlights: Bahrain expatriates prepares to welcome Christmas

dot image
To advertise here,contact us
dot image