അവധിയോട് കൂടി ക്രിസ്മസ് ആഘോഷിക്കാം; യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു

ഇത് വിദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ്

അവധിയോട് കൂടി ക്രിസ്മസ് ആഘോഷിക്കാം; യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു
dot image

ജീവനക്കാര്‍ക്ക് ക്രിസ്മസ് ആഘോഷമാക്കാന്‍ യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ചില സ്ഥാപനങ്ങള്‍ ഈ മാസം ഡിസംബര്‍ 25-നും ചിലയിടങ്ങളില്‍ 26-ന് പ്രത്യേക അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാല്‍, ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇത് വിദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ്.

യുഎഇയിലെ ഔദ്യോഗിക പൊതു അവധി പട്ടികയില്‍ ക്രിസ്മസ് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും, കമ്പനികളുടെ ആഭ്യന്തര നയം അനുസരിച്ചാണ് അവധി അനുവദിക്കുന്നത്. ജീവനക്കാര്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് അനുവാദവും നല്‍കിയിട്ടുണ്ട്..ആഗോള കലണ്ടറുകളുമായി പൊരുത്തപ്പെട്ടു പോകുന്നതിനും തിരക്കേറിയ യാത്രാ സീസണില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കുന്നതിന്റെയും ഭാഗമായാണ് തീരുമാനമെന്ന് വിവിധ കമ്പനികള്‍ അറിയിച്ചു.

Content Highlights: private companies in uae gives holidays for christmas

dot image
To advertise here,contact us
dot image