
ദുബായില്‍ ജോലി സ്ഥലത്ത് തൊഴിലാളികളുടെ തൊഴില്‍, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍ പുറത്തിറക്കി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴിലിടങ്ങളില്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് എഐ സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കും. സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലിടങ്ങള്‍ പരിപോഷിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
എല്ലാ മേഖലകളിലും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ലേബര്‍ മാര്‍ക്കറ്റ്ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ആക്ടിങ് അണ്ടര്‍ സെക്രട്ടറിയ വ്യക്തമാക്കി. നിരന്തര നിരീക്ഷണത്തിലൂടെ ജോലിസ്ഥലങ്ങളിലെ സുരക്ഷാ ലംഘനങ്ങളും അപകടസാധ്യതകളും കണ്ടെത്താനും അവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും തത്സമയം മന്ത്രാലയത്തിന് കൈമാറാനും സ്മാര്‍ട്ട് സേഫ്റ്റി സംവിധാനത്തിലൂടെ കഴിയും.
Content Highlights: MoHRE unveils 'Smart Safety Tracker' at GITEX Global 2025