
ചെന്നൈ: ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ ചേരണമെന്ന പട്ടാളി മക്കള്‍ കക്ഷിയുടെ ആഗ്രഹം തല്‍ക്കാലം നടക്കില്ല. പിഎംകെയെ സഖ്യത്തിലെടുക്കേണ്ടെന്നാണ് ഡിഎംകെയുടെ തീരുമാനം. സഖ്യത്തിലെ മറ്റ് കക്ഷികളുമായുള്ള, പ്രത്യേകിച്ച് വിടുതലൈ ചിരുതൈക കച്ചി പാര്‍ട്ടിയുമായുള്ള ബന്ധം തകര്‍ക്കേണ്ടെന്ന നിലപാടിലാണ് ഈ തീരുമാനം.
എസ് രാംദാസ് നയിക്കുന്ന പിഎംകെയാണ് അനൗദ്യോഗികമായി ഡിഎംകെ നേതൃത്വത്തെ സഖ്യത്തിന്റെ ഭാഗമാവുന്നതിന് വേണ്ടി സമീപിച്ചത്. രാംദാസിന്റെ മകന്‍ അന്‍പുമണി പിതാവുമായി ഇടഞ്ഞുനില്‍ക്കുകയാണ്.
രാംദാസ് ക്യാംപില്‍ നിന്ന് ഞങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ വിസികെയെ ശത്രുതാ മനോഭാവത്തിലേക്ക് തള്ളിവിടാനോ, സഖ്യത്തില്‍ നിന്ന് അവര്‍ പിന്‍മാറാനോ തയ്യാറാവുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളുടെ നേതാക്കള്‍ ആഗ്രഹിക്കുന്നില്ല?, ഒരു മുതിര്‍ന്ന ഡിഎംകെ നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ ഒബിസി വിഭാഗമായ വണ്ണിയാര്‍ സമുദായത്തോട് ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടിയാണ് പിഎംകെ. 2011ലാണ് അവസാനമായി പിഎംകെയും വിസികെയും ഒരുമിച്ച് ഡിഎംകെ സഖ്യത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു മിശ്ര വിവാഹത്തെ ചൊല്ലി നടന്ന ധര്‍മ്മപുരി ജാതി അതിക്രമം അരങ്ങേറിയത്. ഇതിനെ തുടര്‍ന്ന് പിഎംകെ, വിസികെ ബന്ധം വഷളാവുകയായിരുന്നു.