ഇതല്ലേ ആരാധകർ കാണാൻ കാത്തിരുന്ന മമ്മൂക്ക.. കിടിലൻ ലുക്കിൽ നടൻ, മഹേഷ് നാരായണൻ സെറ്റിൽ നിന്നുള്ള വിഡിയോ വൈറൽ

യു കെ സെറ്റിൽ ക്യാമറിൽ ഫോട്ടോകൾ പകർത്തിയും കുശലം പറഞ്ഞും നടക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്

ഇതല്ലേ ആരാധകർ കാണാൻ കാത്തിരുന്ന മമ്മൂക്ക.. കിടിലൻ ലുക്കിൽ നടൻ, മഹേഷ് നാരായണൻ സെറ്റിൽ നിന്നുള്ള വിഡിയോ വൈറൽ
dot image

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും മഹേഷ് നാരായണന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടൻ. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ യു കെ ഷെഡ്യൂളിൽ ആണ്. സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

യു കെ സെറ്റിൽ ക്യാമറിൽ ഫോട്ടോകൾ പകർത്തിയും കുശലം പറഞ്ഞും നടക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ക്യാരക്ടർ ലുക്കിലാണ് നടൻ. ആരാധകർ ഏറെ നാളായി കാത്തിരുന്ന ലുക്കിലാണ് നടൻ എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈൽ ആയി നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാകുന്നത്. നേരത്തെ ചിത്രീകരണത്തിനായി ലണ്ടനിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. പല ഗെറ്റപ്പിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. നേരത്തെ സിനിമയിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്.

അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്.

Also Read:

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

Content Highlights: Mammootty's video from Mahesh Narayanan's sets goes viral

dot image
To advertise here,contact us
dot image