സ്മൃതി, കൗർ, ദീപ്തി, മൂന്ന് പേരും മിന്നി; എന്നിട്ടും ഇന്ത്യക്ക് തോൽവി !

ലോകകപ്പിലെ മൂന്നാം തോൽവിയുടെ ഇന്ത്യയുടെ സെമി സാധ്യതകളും ഏകദേശം അവസാനിച്ച മട്ടാണ്

സ്മൃതി, കൗർ, ദീപ്തി, മൂന്ന് പേരും മിന്നി; എന്നിട്ടും ഇന്ത്യക്ക് തോൽവി !
dot image

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയും തോറ്റ് ഇന്ത്യ. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യ തോറ്റത്. അവസാന ഓവറിൽ വിജയിക്കാൻ 14 റൺസ് വേണ്ടപ്പോൾ വെറും ഒമ്പത് റൺസെടുക്കാൻ മാത്രമെ ഇന്ത്യക്ക് സാധിച്ചുള്ളൂ. മികച്ച രീതിയിൽ പന്തെറിഞ്ഞ ലിൻസി സ്മിത്താണ് കളി ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയത്.

ലോകകപ്പിലെ മൂന്നാം തോൽവിയുടെ ഇന്ത്യയുടെ സെമി സാധ്യതകളും ഏകദേശം അവസാനിച്ച മട്ടാണ്. ന്യൂസിലാൻഡിനെതിരെയുള്ള അടുത്ത മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. ഇന്ത്യക്കായ ഓപ്പണർ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, എന്നിവർ അർധശതകം തികച്ചിരുന്നു. സ്മൃതി 94 പന്തിൽ നിന്നും എട്ട് ഫോറടിച്ച് 88 റൺസും, കൗർ 70 പന്തിൽ 10 ഫോറോടെ 70 റൺസും തികച്ചപ്പോൾ ദീപ്ത് അഞ്ച് ഫോറിന്റെ അകമ്പടിയോടെ 50 റൺസ് തികച്ച് പുറത്തായി.

Also Read:

നാലാമതായി സ്മൃതി മടങ്ങുമ്പോൾ 53 പന്തിൽ 55 റൺസ് മതിയായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ എന്നാൽ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.

ദീപ്തി നാല് വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഹീതർ നൈറ്റിന്റെ (109) സെഞ്ച്വറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എമി ജോൺസ് 56 റൺസ് നേടിയിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിൽ കടന്നു. ഇതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലായി. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. നാല് പോയിന്റുമായി അഞ്ചാമതുള്ള ന്യൂസിലൻഡുമായിട്ടാണ് അതിനിർണായകമായ ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlights- India Women's lost against England Women

dot image
To advertise here,contact us
dot image