ഹാരി മഗ്വെയർർർ….! ആൻഫീൽഡ് ചുവപ്പിച്ച് ചെകുത്താൻമാർ

പൊസെഷനിലും അറ്റാക്കിലുമെല്ലാം ലിവർപൂൾ മുന്നിൽ നിന്നെങ്കിലും തകർത്ത് കളിച്ച യുനൈറ്റഡിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല

ഹാരി മഗ്വെയർർർ….! ആൻഫീൽഡ് ചുവപ്പിച്ച് ചെകുത്താൻമാർ
dot image

പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുനൈറ്റഡ് വിജയിച്ചത്. 84ാം മിനിറ്റിൽ ഹാരി മഗ്വെയർ നേടിയ ഗോളാണ് യുനൈറ്റഡിനെ വിജയത്തിലെത്തിച്ചത്. ആവേശകരമായ മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ യുനൈറ്റഡ് വല കുലുക്കിയിരുന്നു. ഇരു ടീമുകളും കടക്ക് നിന്ന മത്സരത്തിൽ 78ാം മിനിറ്റിലാണ് ഗാപ്‌കോ ലിവർപൂളിനായി വല കുലുക്കിയത്.

പൊസെഷനിലും അറ്റാക്കിലുമെല്ലാം ലിവർപൂൾ മുന്നിൽ നിന്നെങ്കിലും തകർത്ത് കളിച്ച യുനൈറ്റഡിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

ഒടുവിൽ 80 മിനിറ്റും കഴിഞ്ഞ് മത്സരം സമനിലയിലേക്ക് പോകുമെന്ന സാഹചര്യത്തിലാണ് മഗ്വെയറിന്റെ ഹെഡറിലൂടെയുള്ള രക്ഷാപ്രവർത്തനം. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ഏരിയൽ പാസ് മഗ്വെയർ ഹെഡറിലൂടെ വലയിലെത്തിച്ചു. പ്രീമിയർ ലീഗിലെ യുനൈറ്റഡിന്റെ തുടർച്ചയായ രണ്ടാം ജയമാണ് ഇത്. ലിവർപൂളിന്റെ മൂന്നാം തോൽവിയും.

Content Highlights- Manchester United Win against liverpool in Anfield

dot image
To advertise here,contact us
dot image