
ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ച വിശേഷങ്ങൾ പങ്കുവെക്കുകയാണ് രൺവീർ സിംഗ്. അണിയറയിൽ വലിയ ഒരു സംഭവം ഒരുങ്ങുന്നുണ്ടെന്നും ആരാധകരെ അതിശയിപ്പിക്കുമെന്നും പറഞ്ഞ രൺവീർ അറ്റ്ലീയെ 'കിംഗ് ഓഫ് മസാല' എന്ന് വിശേഷിപ്പിക്കുകയൂം ചെയ്തു.
' അടുത്തിടെ ഞാൻ അറ്റ്ലീയുടെ പുതിയ സിനിമയുടെ സെറ്റ് സന്ദർശിച്ചിരുന്നു. എന്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അണിയറയിൽ വലിയ ഒരു സംഭവം തന്നെ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ഞാൻ കണ്ട ഭാഗങ്ങൾ അതിശയിപ്പിക്കുന്നതാണ്. വലിയ വിജയം ഉണ്ടാകും. കിംഗ് ഓഫ് മസാല,' രൺവീർ സിംഗ് പറഞ്ഞു. അതേസമയം, രൺവീർ സിംഗിനെ നായകനാക്കി അറ്റ്ലീ ഒരുക്കിയ 150 കോടി രൂപയുടെ പരസ്യം ബോളിവുഡിൽ ചർച്ചയാണ്. ഒരു സിനിമ എടുക്കാനുള്ള ബജറ്റിലാണ് പരസ്യം എടുത്തിരിക്കുന്നത്. വിക്കി കൗശാലിന്റെ ബ്രഹ്മാണ്ഡചിത്രം ഛാവയുടെ ബജറ്റ് പോലും 130 കോടി ആയിരുന്നു.
#RanveerSingh In Recent Event
— Movie Tamil (@_MovieTamil) October 19, 2025
- I visited #Atlee on the set of his current film, where my wife was shooting.
- Trust me, he’s creating something never seen before in Indian cinema. Big applause for the man!#AlluArjun #DeepikaPadukone #AA22xA6pic.twitter.com/z7nBa25hdK
ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.
Content Highlights: Ranveer Singh shares a glimpse of Allu Arjun-Atlee movie sets