
പാലക്കാട്: പാലക്കാട് തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊപ്പം തൂതപ്പുഴയിലെ വിളയൂര്‍ കണ്ടേങ്കാവ് കടവില്‍ കുളിക്കാനിറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശി വാസിദിനെയാണ് (28) കാണാതായത്. ഇയാള്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി ആസിഫ് ഹുസൈനെ (37) ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ആസിഫിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. കണ്ടേങ്കാവ് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ കമ്പനിയിലെ ഓട്ടുപാത്ര നിര്‍മാണ തൊഴിലാളികളാണ് വാസിദും ആസിഫും. കൊപ്പം പൊലീസും പെരിന്തല്‍മണ്ണയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
Content Highlights: Man went missing from thoothappuzha who went for bath