വിരാടിന്റെ ഹൊബാർട്ട് മാസ്റ്റർ ക്ലാസ്! മലിംഗയെ തല്ലിപഠിപ്പിച്ച ഇന്നിങ്‌സ്

അയാളെ ആദ്യമായി അടയാളപ്പെടുത്തിയ ഇന്നിങ്‌സ് മറ്റൊന്നാണ്. വരാൻ പോകുന്ന തന്റെ പ്രതാപകാലത്തിന് വിരാട് നൽകിയ ശുഭ സൂച, പ്രൈം മലിംഗയെ തല്ലിചതിച്ച ഐതിഹാസിക നോക്ക്. ദി ഹോബാർട്ട് മാസ്റ്റർക്ലാസ്!

വിരാടിന്റെ ഹൊബാർട്ട് മാസ്റ്റർ ക്ലാസ്! മലിംഗയെ തല്ലിപഠിപ്പിച്ച ഇന്നിങ്‌സ്
dot image

വർഷം 2012, സച്ചിൻ ടെണ്ടുൽക്കറിൽ നിന്നും ബാറ്റൺ കൈമാറ്റത്തിനായി യുവതാരങ്ങളെല്ലാം നിരന്ന് നിൽക്കുന്നു. എന്നാൽ ഓടിയെത്തിയ സച്ചിനിൽ നിന്നും അത് സ്വീകരിക്കാനുള്ള യോഗമുണ്ടായത് ഒരാൾക്കാണ്. ക്ഷുഭിത യൗവ്വനവുമായി ഇന്ത്യൻ മധ്യനിരയിൽ കളിച്ചിരുന്ന വിരാട് കോഹ്‌ലിയായിരുന്നു ബാറ്റണിന്റെ മറ്റേയറ്റത്ത്. ലോക ക്രിക്കറ്റ് പിന്നെ അയാളുടെ പ്ലേ ഗ്രൗണ്ടായിരുന്നു സാധിക്കാവുന്നതെല്ലാം ആ ഡെൽഹിക്കാരൻ വെട്ടിപിടിച്ചു. ഇന്നിപ്പോൾ അയാൾ അവസാന ലാപ്പിലാണ്.

ചെയ്‌സ് മാസ്റ്റർ, കിങ് ഓഫ് ക്രിക്കറ്റ്, സെഞ്ച്വറി മെഷീൻ, റൺ മെഷീൻ വിരാടിനെ വിശേഷിപ്പിക്കുന്ന പേരുകളിൽ പ്രധാനപ്പെട്ടവയാണിവ. ഇതൊന്നും ഒരു രാത്രി കൊണ്ടുണ്ടായതല്ല, ക്രിക്കറ്റിലെ രണ്ട് പതിറ്റാണ്ടോളം കളം നിറഞ്ഞ അദ്ദേഹത്തിന് ആരാധകരും ക്രിക്കറ്റ് ലോകവും നൽകിയ സ്‌നേഹോപഹാരമാണ് ഇതെല്ലാം.

ഓസ്‌ട്രേലിയൻ മണ്ണിൽ വിരാട് അവസാനമായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ്. അയാൾക്ക് എന്നും പ്രിയപ്പെട്ട രാജ്യമായ ഓസ്‌ട്രേലിയയിലെ അവസാന അങ്കമായിരിക്കാം ഈ പരമ്പര. അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് സെഞ്ച്വറികളും, എംസിജിയിലെ 82 നോട്ടൗട്ടും, പാകിസ്താനെതിരെയുള്ള ലോകകപ്പ് സെഞ്ച്വറിയുമെല്ലാം വിരാടിന്റെ ഓസ്‌ട്രേലിയയിൽ നിറമാർന്ന ഓർമകളാണ്.

എന്നാൽ ഇതിനെല്ലാം മുമ്പ് ക്രിക്കറ്റ് ലോകത്ത് അയാളെ ആദ്യമായി അടയാളപ്പെടുത്തിയ ഇന്നിങ്‌സ് മറ്റൊന്നാണ്. അയാളെ ആദ്യമായി അടയാളപ്പെടുത്തിയ ഇന്നിങ്‌സ് മറ്റൊന്നാണ്. വരാൻ പോകുന്ന തന്റെ പ്രതാപകാലത്തിന് വിരാട് നൽകിയ ശുഭ സൂച, പ്രൈം മലിംഗയെ തല്ലിചതിച്ച ഐതിഹാസിക നോക്ക്. ദി ഹോബാർട്ട് മാസ്റ്റർക്ലാസ്!

വർഷം 2012, ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്നു. ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമെല്ലാം ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെടുന്നു, ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലും ടി-20യിലുമെല്ലാം അടിപതറുന്നു. ടീമിനെതിരെയുള്ള മുറവിളികൾ കൂട്ടുന്നു.

ഇതിനെല്ലാം ശേഷമാണ് ശ്രീലങ്കയും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ട്രൈ സിരീസിൽ ഇന്ത്യ എത്തുന്നത്. എന്നാൽ അവിടെയും ഇന്ത്യക്ക് യാതൊരുവിധ സ്പാർക്കും ഇന്ത്യക്ക് ലഭിക്കുന്നില്ല.

ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ വിധി ഏകദിന തീരുമാനമായിരുന്നു. വെറും രണ്ട് മത്സരമാണ് ഇന്ത്യ ആകെ ജയിച്ചത്.ഒരു മത്സരം സമനിലയുമായി. ഇന്ത്യയുടെ അവസാന മത്സരത്തിൽ ് ബെസ്റ്റ് ഓഫ് ത്രീ ഫൈനൽസിൽ കടക്കാൻ ബോണസ് പോയിന്റ് ആവശ്യമായിരുന്നു.

ഹൊബാർട്ടിലെ ബെല്ലറീവ് സ്‌റ്റേഡിയമായിരുന്നു ഈ മത്സരത്തിനായി കളമൊരുങ്ങിയത്. കുമാർ സംഗാക്കാരയും. ലസിത് മലിംഗയും, മഹേല ജയവർധനെയും, തിലകരത്‌നെ ദിൽഷൻ എന്നിവരടങ്ങുന്ന ഒരു സിംഹക്കൂട്ടമായിരുന്നു അന്ന് ലങ്ക. അവർക്കെതിരെ ബോണസ് പോയിന്റിൽ കളിപിടിച്ചാൽ ഇന്ത്യക്ക് സാധ്യതകൾ നിലനിർത്താം.

ഇന്ത്യക്ക് നോക്കാൻ ഒന്നുമില്ലായിരുന്നു, ലങ്കക്കാണെങ്കിൽ ഒരുപാട് ഉണ്ട് താനും. ഒടുവിൽ ഹൊബാർട്ടിലെ തിങ്ങിനിറായത്ത ഗാലറിയിൽ ആ യുദ്ധം ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന തരത്തിലായിരുന്നു ശ്രീലങ്കയുടെ ബാറ്റിങ്.

സെഞ്ച്വറിയുമായി തിലകരത്‌നെ ദിൽഷനും കുമാർ സംഗാക്കാരയും കളം നിറഞ്ഞു. ടൂറിൽ ഉടനീളമുണ്ടായിരുന്ന ബൗളിങ്ങിലെ മോശം ഫോം ഈ മത്സരത്തിലും ഇന്ത്യ തുടർന്നു. ഒടുവിൽ ലങ്കൻ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ സ്‌കോർ 320. ഇന്ത്യക്ക് ബോണസ് പോയിന്റ് നേടാൻ ഈ സ്‌കോർ 40 ഓവറിനുള്ളിൽ മറികടക്കണം. അല്ലെങ്കിൽ പെട്ടിയുമെടുത്ത് നാട്ടിലേക്ക്.

ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇന്ത്യ അടിച്ചെടുക്കാൻ തന്നെ തീരുമാനിക്കുന്നു. പരമ്പരയിലുടനീളം പറ്റിയ കറകളെല്ലാം കഴുകി കളയണമെന്ന പോലെ. ബാറ്റിങ് ആരംഭിച്ചപ്പോൾ മുതൽ അത് പ്രകടമായിരുന്നു. തകർത്തടിച്ചുകൊണ്ട് സച്ചിൻ ടെണ്ടുൽക്കറും വിരേന്ദർ സേവാഗും തുടങ്ങിവെക്കുന്നു. ആദ്യ വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുക്കെട്ട്. മൂന്നാമനായെത്തിയ ഗൗതം ഗംഭീറും മോശമാക്കിയില്ല. സച്ചിനെ കൂട്ടുപിടിച്ച ഗംഭീരമായ അറ്റാക്കിങ്.

ഒടുവിൽ 39 റൺസെടുത്ത് മടങ്ങിയപ്പോഴായിരുന്നു വിരാട് ക്രീസിലെത്തുന്നത്. അപ്പോൾ ഇന്ത്യൻ സ്‌കോർബോർഡിൽ 86 റൺസ്. നേരത്തെ പറഞ്ഞത് സച്ചിന്റെ കയ്യിൽ നിന്നും ബാറ്റണുമായെത്തിയ വിരാട് അന്ന് ചിലതൊക്കെ തീരുമാനിച്ചിരുന്നു. ലോകത്തിന് മുന്നിൽ താൻ ആരാണെന്ന് വിളിച്ചോതാൻ അയാൾ സ്ഥിരം ശൈലിയിൽ ബാറ്റ് കറക്കി ക്രീസിൽ നിലയുറപ്പിച്ചു.

ഗംഭീറുമായൊത്ത് ബൗണ്ടറികൾ പായിച്ച് അദ്ദേഹം സ്‌കോർബോർഡ് ചലിപ്പിച്ചു. 44ാം പന്തിൽ അദ്ദേഹം അർധശതകം പൂർത്തിയാക്കുന്നു. പിന്നാലെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഗംഭീർ 63 റൺസ് നേടി റണ്ണൗട്ടായി മടങ്ങി. സ്‌കോർബോർഡിൽ അപ്പോൾ 27.3 ഓവറിൽ 201 റൺസ്.

അഞ്ചാമനായി വിരാടിനൊപ്പോൾ സുരേഷ് റെയ്‌ന എത്തുമ്പോൾ ബോണസ് പോയിന്റോടെ ജയിക്കാൻ ഇന്ത്യക്ക് 75 പന്തിൽ 120 റൺസ്. കളി ഏത് ദിശയിലേക്കും മാറാവുന്ന ഒരു സാഹചര്യം. ഒരു വിക്കറ്റ് കൂടി നേടി കളി വരുതിയിലാക്കാം എന്നായിരിക്കണം ലങ്ക കരുതിരിയത്. അതിന് വേണ്ടി അവരുടെ പ്രധാന ബൗളർമാരെയെല്ലാം ബൗളിങ് എൻഡിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.

ഈ കണക്കുക്കൂട്ടലുകൾക്കെല്ലാം അപ്പുറമായിരുന്നു അന്ന് വിരാട്. ഒരു വെറിപൂണ്ട കാളയെ പോലെ അയാൾ ലങ്കൻ ബൗളർമാരെയെല്ലാ കുത്തിമലർത്തി. 76ാം പന്തിൽ വിരാട് സെഞ്ച്വറി പൂർത്തിയാക്കി. വിരാടിന്റെ ബാറ്റിന്റെ ചൂടറിഞ്ഞതിൽ പ്രധാനി അന്നത്തെ ബാറ്റർമാരുടെ പേടി സ്വപ്‌നമായിരുന്ന മലിംഗയെയായിരുന്നു.

യോർക്കർ ലെങ്ത് കണ്ടെത്താൻ നിരന്തരം ശ്രമിച്ച മലിംഗയുടെ പന്തുകളെല്ലാം ചെന്നവസാനിച്ചത് ബൗണ്ടറി ലൈനിലായിരുന്നു. അന്നത്തെ സൂപ്പർതാരമായ മലിംഗയെ ഒരു ഓവറിൽ നാല് ഫോറും ഒരു സിക്‌സറുമുൾപ്പടെ 24 റൺസാണ് വിരാട് അന്ന് അടിച്ചുക്കൂട്ടിയത്.

ഒടുവിൽ അതേ മലിംഗയുടെ അടുത്ത വിരാട് വിജയ ബൗണ്ടറി നേടുമ്പോൾ ഇന്ത്യ ബോണസ് പോയിന്റ് സ്വന്തമാക്കിയിരുന്നു. 37.7 ഓവറിലായിരുന്നു ഇന്ത്യ വിജയിച്ചത്. നാലാം വിക്കറ്റിൽ റെയ്‌നയും വിരാടും അടിച്ചെടുത്തത് 55 പന്തിൽ അടിച്ചെടുത്തത് 121 റൺസ് . റെയ്‌ന 40 റൺസ് നേടിയിരുന്നു.

ഒരുപക്ഷെ ടി-20 ഒരുപാട് പരിണമിച്ച ഈ കാലത്ത് ഈ ഇന്നിങ്‌സ് വലിയ സംഭവമായി തോന്നാത്തവരുണ്ടാകാം. എന്നാൽ രണ്ട് സിക്‌സർ മാത്രം വിരാട് പടുത്തയർത്തിയ ഇന്നിങ്‌സ് അദ്ദേഹത്തെ എക്കാലവും അടയാളപ്പെടുത്തുന്നതാണ്. 86 പന്തിൽ നിന്നും 16 മനോഹര ഫോറുകളും രണ്ട് സിക്‌സറുകളും ഉൾപ്പടെ വേട്ട ആരംഭിച്ച വിരാട്ടിന്റെ വിശ്വ വിഖ്യാതമായ ഹൊബാർട്ട് ഇന്നിങ്‌സ്.

Content Highlights- Virat Kohlis Master class in Hobart 2012

dot image
To advertise here,contact us
dot image