സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ വീഴരുത്; വിസാ തട്ടിപ്പുകാർക്കെതിരെ ജാ​ഗ്രത വേണമെന്ന് യുഎഇ

യുഎഇയില്‍ കുറഞ്ഞ നിരക്കില്‍ വിസ ലഭ്യമാക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ വ്യാപകമാണ്

സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ വീഴരുത്; വിസാ തട്ടിപ്പുകാർക്കെതിരെ ജാ​ഗ്രത വേണമെന്ന് യുഎഇ
dot image

യുഎഇയിലെ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി വിസാ സേവന രംഗത്തെ പ്രമുഖര്‍. സമൂഹമാധ്യമങ്ങളിലെ ആകര്‍ഷകമായ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വസിച്ച് നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായി ഇവര്‍ ചൂണ്ടികാട്ടുന്നു. ട്രേഡ് ലൈസന്‍സിന്റെ മറവിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

യുഎഇയില്‍ കുറഞ്ഞ നിരക്കില്‍ വിസ ലഭ്യമാക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ വ്യാപകമാണ്. ആജീവനാന്ത ഗോള്‍ഡന്‍ വിസ, ഫ്രീ വിസ, ട്രേഡ് ലൈസന്‍സ് എന്നിവയാണ് ഇത്തരത്തില്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് വിസ നേടിയാല്‍ പിന്നീട് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് 30 വര്‍ഷമായി വിസാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് എം ഡി നൗഷാദ് ഹസ്സന്‍ പറയുന്നത്.

വിസയ്‌ക്കൊപ്പം ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുപോലും പലരും പറയാറില്ല. ട്രേഡ് ലൈസന്‍സ് പുതുക്കല്‍, വാറ്റ്, കോര്‍പ്പറേറ്റ് ടാക്‌സ് തുടങ്ങിയ വിവരങ്ങളും മറച്ചുവക്കും. ഷാര്‍ജയിലെ അല്‍ ഷംസ് ഫ്രീസോണിന്റെ പ്ലാറ്റിനം സര്‍വ്വീസ് പ്രൊവൈഡര്‍ അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അല്‍ഹിന്ദ് എം.ഡി.നൗഷാദ് ഹസ്സന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുഹമ്മദ് അല്‍ അലി, അര്‍ച്ചന പ്രതാപ്, ഉസ്മാന്‍ മജീദ്, ഫരിയ റഫീഖ്, വിശാല്‍ ദീക്ഷിത്, മുഹമ്മദ് സഫാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Beware! UAE authority warns against fake quick visa service scams

dot image
To advertise here,contact us
dot image