'എന്‍റെ വീട്ടില്‍ കയറ്റുമല്ലോ അവരെ…'; സോഷ്യൽ മീഡിയയിൽ ചർച്ചയായി മോഹൻലാലിന്റെ വാക്കുകൾ

നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ലെന്ന് ലക്ഷ്മി എന്ന മത്സരാർത്ഥി പറഞ്ഞത് നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ലെന്ന് ലക്ഷ്മി എന്ന മത്സരാർത്ഥി പറഞ്ഞത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരുന്നു. വലിയ ചർച്ചയാക്കിയിരുന്നു.

'എന്‍റെ വീട്ടില്‍ കയറ്റുമല്ലോ അവരെ…'; സോഷ്യൽ മീഡിയയിൽ ചർച്ചയായി മോഹൻലാലിന്റെ വാക്കുകൾ
dot image

ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥികളായ ലെസ്ബിയന്‍ കപ്പിൾസ് ആദിലയെയും നൂറയെയും മോശമായി മറ്റൊരു മത്സരാർത്ഥി പരാമര്‍ശിച്ചതിനെ തുടർന്ന് ചർച്ചയായി മോഹൻലാലിന്റെ വാക്കുകൾ. നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ലെന്ന് ലക്ഷ്മി എന്ന മത്സരാർത്ഥി പറഞ്ഞത് നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ലെന്ന് ലക്ഷ്മി എന്ന മത്സരാർത്ഥി പറഞ്ഞത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരുന്നു. വലിയ ചർച്ചയാക്കിയിരുന്നു. ഇതിനെക്കുറിച്ച് മോഹൻലാൽ തന്നെ വന്ന് അവരോട് വിശദീകരണം ചോദിക്കണമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

'സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്തവൾമാർ, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കേണ്ട കാര്യം തനിക്കില്ല, നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ല' എന്നൊക്കെയായിരുന്നു ആദിലയെയും നൂറയെയും കുറിച്ചുള്ള ലക്ഷ്മിയുടെ പരാമര്‍ശം. 'എന്‍റെ വീട്ടില്‍ കയറ്റുമല്ലോ അവരെ' എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

'ലാലേട്ടാ ബിഗ് സല്യൂട്ട് ഇതേവരെ കണ്ടതിൽ വച്ച് ഏറ്റവും മനസ്സു നിറഞ്ഞ കാഴ്ച, ലാലേട്ടൻ എത്ര വലിയ മനസ്സിനുടമ, ഇതിൽ കൂടുതൽ എന്ത് കേൾക്കണം', എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയ മുഴുവൻ. മോഹൻലാൽ ഇത്തവണ പറഞ്ഞത് ഒരു വലിയ സന്ദേശമാണെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. ആദ്യമായിട്ടാണ് ഒരു ലെസ്ബിയന്‍ കപ്പിൾസ് ഇത്തവണ ഈ ഷോയിൽ വരുന്നതും മത്സരിക്കുന്നതും. മനുഷ്യരാണ് എന്നൊരു പരിഗണന മാത്രം അവർക്ക് നൽകണമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ അഭിനന്ദിച്ച് ഒരുപാട് പോസ്റ്റുകളാണ് വരുന്നത്.

Content Highlights: Mohanlal Says a strong Statement in a Reality show

dot image
To advertise here,contact us
dot image