
ദുബായില്‍ നടന്ന ആഗോള വെര്‍ട്ടിക്കിള്‍ ഫാമിങ് മേളയില്‍ ശ്രദ്ധനേടി മലയാളിയുടെ നേതൃത്വത്തിലുള്ള സംരഭം. എല്ലായിടത്തും കൃഷി സാധ്യമാകുന്ന ലംബകൃഷി രീതിയാണ് മസ്‌റ കെയര്‍ എന്ന കമ്പനി അവതരിപ്പിച്ചത്. എഐ സാങ്കേതികവിദ്യയും സുസ്ഥിര രീതികളും സമന്വയിപ്പിച്ചുള്ളതാണ് ഈ കൃഷിരീതി.
വീടുകളില്‍ മാത്രമല്ല, ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പടെ സാധ്യമായ എല്ലായിടത്തും കൃഷിയിടമൊരുക്കാന്‍ സാധിക്കുന്നതാണ് ലംബ കൃഷി പ്രോജക്ട്. സ്ഥല പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കൃഷിചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രധാന നേട്ടം. വിവിധ തട്ടുകളിലായി ആവശ്യമുളള സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ ഇതിലൂടെ കഴിയും. ആരോഗ്യകരമായ ഭക്ഷണമെന്നത് ഓരോരുത്തരുടേയും ശീലമാക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മസ്‌റ കെയര്‍ സിഇഒ ശരത് ശങ്കര്‍ പറഞ്ഞു.
ഉപഭോക്തക്കളുടെ ആവശ്യത്തിന് അനുസരിച്ച മസ്‌റ കെയര്‍ സസ്യങ്ങള്‍ ലഭ്യമാക്കും. വാങ്ങുന്നവര്‍ക്ക് പരിപാലനം സംബന്ധിച്ചുളള പരിശീലനവും നല്‍കും. ഗള്‍ഫ് രാജ്യങ്ങളിലെ താമസയിടങ്ങളിലെ പരിമിതിക്ക് അനുയോജ്യമായ രീതിയിലാണ് നിര്‍മാണം. ഭാവിയില്‍ വിദ്യാഭ്യാസം, കൃഷി, ഊര്‍ജ്ജം, ടൂറിസം തുങ്ങിയ മേഖലകളിലേക്കും പദ്ധതികള്‍ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: Vertical farming could feed world’s poor, but it depends on the cheapest lightbulb