
പാലക്കാട്: ലോണ്‍ തുക പലിശ സഹിതം അടച്ചുതീര്‍ത്തിട്ടും ബാങ്ക് അധികൃതര്‍ പിടിച്ചുവെച്ച ആധാരം ഒടുവില്‍ അര്‍ഹര്‍ക്ക് തിരിച്ചുകിട്ടി. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് കടമ്പഴിപ്പുറം വേട്ടേക്കരയിലുളള കുടുംബത്തിന് ആധാരം തിരിച്ചുകിട്ടിയത്. കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് അധികൃതരാണ് ലോണ്‍ തുക പലിശ സഹിതം ലഭിച്ചിട്ടും ആധാരം പിടിച്ചുവെച്ചത്.
വേട്ടേക്കര സ്വദേശിനി മീനാക്ഷിയാണ് ബാങ്കില്‍ നിന്നും ആധാരം പണയപ്പെടുത്തി വായ്പ്പയെടുത്തത്. മീനാക്ഷി മരിച്ചതോടെ മക്കള്‍ തുക തിരിച്ചടച്ചെങ്കിലും ബാങ്ക് അധികൃതര്‍ ആധാരം നല്‍കാന്‍ തയ്യാറായിരുന്നില്ല. മീനാക്ഷിയുടെ പേരില്‍ പശു വാങ്ങുന്നതിന് വേണ്ടി എടുത്ത മറ്റൊരു വായ്പയുണ്ടെന്ന് കാണിച്ചായിരുന്നു നടപടി. വിഷയം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് മീനാക്ഷിയുടെ മക്കളായ ഹരീഷിനും സുരേഷിനും ആധാരം തിരിച്ചുകിട്ടിയത്.
Content Highlights: Family got the documents back bank authorities were unwilling to return even after paying the loan